'വെള്ളാപ്പള്ളി നടേശൻ വർഗീയത പറഞ്ഞപ്പോൾ പ്രതികരിക്കാത്തത് തിരിച്ചടിയായി'; വിമർശനവുമായി ഡിവൈഎഫ്ഐ

ആലപ്പുഴ ജില്ലാ സമ്മേളനത്തിലാണ് പ്രതിനിധികൾ വെള്ളാപ്പള്ളി വിഷയം ചൂണ്ടിക്കാണിച്ചുകൊണ്ട് വിമർശനം ഉന്നയിച്ചത്
dyfi criticized 2nd pinarayi government stance towards vellapally natesan

വെള്ളാപ്പള്ളി നടേശൻ

Updated on

ആലപ്പുഴ: രണ്ടാം പിണറായി വിജയൻ സർക്കാരിന്‍റെ ഭരണ കാലത്ത് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനോടുള്ള നിലപാടിൽ സർക്കാരിന് വീഴ്ച പറ്റിയെന്ന് ഡിവൈഎഫ്ഐ. ആലപ്പുഴ ജില്ലാ സമ്മേളനത്തിലാണ് പ്രതിനിധികൾ വെള്ളാപ്പള്ളി വിഷയം ചൂണ്ടിക്കാണിച്ചുകൊണ്ട് വിമർശനം ഉന്നയിച്ചത്.

വെള്ളാപ്പള്ളി നടേശൻ വർഗീയത പറഞ്ഞപ്പോൾ പ്രതികരിക്കാൻ തയാറാവാത്തത് തിരിച്ചടിയായെന്നും ജി. സുധാകരനെതിരേ ശക്തമായ പ്രതിഷേധം നടത്താൻ ഡിവൈഎഫ്ഐയ്ക്ക് സാധിച്ചില്ലെന്നും വിമർശനം ഉയർന്നു.

ദേശീയ തലത്തിൽ കോക്റോച്ച് ജനതാ പാർട്ടിക്ക് സാധിക്കുന്നത് എന്തുകൊണ്ട് ഡിവൈഎഫ്ഐയ്ക്ക് പറ്റുന്നില്ലെന്നും ചോദ‍്യം ഉയർന്നു. പുതുതലമുറയെ ആകർഷിക്കാൻ ദേശീയ തലത്തിൽ എന്തു ചെയ്തുവെന്നും ഡിവൈഎഫ്ഐ അഖിലേന്ത‍്യാ പ്രസിഡന്‍റിന് തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ്ഥാനവും നൽകിയെന്നും ഒരു സഖാവിന് എങ്ങനെ രണ്ട് ചുമതലയും വഹിക്കാനാവുമെന്നും പ്രത‍്യേകിച്ച് പണിയില്ലാത്തതു കൊണ്ടാണോ ജില്ലാ സെക്രട്ടറി സ്ഥാനം നൽകിയതെന്നും പ്രതിനിധികൾ ചോദിച്ചു.

logo
Metro Vaartha
www.metrovaartha.com