

എൻ.വി. വൈശാഖൻ
തൃശൂർ: ഡിവൈഎഫ്ഐ മുൻ ജില്ലാ സെക്രട്ടറി എൻ.വി. വൈശാഖനെ സിപിഎം കൊടകര ഏരിയ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തു. ഒരു വർഷകാലം പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തതിനു ശേഷമാണ് തിരിച്ചെടുത്തിരിക്കുന്നത്.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ നേതൃത്വത്തിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലായിരുന്നു വൈശാഖനെ പാർട്ടിയിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ആദ‍്യ തീരുമാനമുണ്ടായത്.
പിന്നീട് സംസ്ഥാന കമ്മിറ്റിയെ ഈ തീരുമാനം അറിയിക്കുകയും സംസ്ഥാന കമ്മിറ്റി വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുകയായിരുന്നു. സഹപ്രവർത്തക നൽകിയ ലൈംഗികാരോപണ പരാതിയെത്തുടർന്ന് വൈശാഖൻ പാർട്ടിയിൽ നിന്നും അച്ചടക്ക നടപടി നേരിട്ടിരുന്നു. സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയായിരുന്ന വൈശാഖനെ ബ്രാഞ്ച് തലത്തിലേക്കായിരുന്നു തരം താഴ്ത്തിയത്.