സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാർച്ച്; സംഘർഷം

ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു
dyfi march to suresh gopi office regarding voters list fraud allegations

സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാർച്ച്; സംഘർഷം

file

Updated on

തൃശൂർ: കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാർച്ച്. വോട്ടർപട്ടിക ക്രമക്കേട് ആരോപിച്ച് തൃശൂരിലെ ഓഫീസിലേക്കാണ് ഡിവൈഎഫ്ഐ മാർച്ച് നടത്തിയത്. പൊലീസിന്‍റെ ബാരിക്കേട് ഡിവൈഎഫ്ഐ പ്രവർത്തകർ മറിച്ചിടാൻ ശ്രമിച്ചതോടെ സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായി.

ഇതേത്തുടർന്ന് പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മന്ത്രിയുടെ ഓഫീസിനു മുന്നിൽ ബിജെപി പ്രവർത്തകരും എത്തിച്ചേർന്നിട്ടുണ്ട്. അതേസമയം ബാരിക്കേടിനു മുകളിലേക്ക് കടക്കാനുള്ള ഡിവൈഎഫ്ഐ പ്രവർത്തകരുടെ ശ്രമം തുടരുകയാണ്. കഴിഞ്ഞ ദിവസവും സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് ഡിവൈഎഫ്ഐ പ്രവർത്തകർ മാർച്ച് നടത്തിയിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com