കുഴൽനാടന്‍റെ ചികിത്സയ്ക്ക് ഡിവൈഎഫ്ഐ പണം നൽകാം: എ.എ. റഹിം

സ്വന്തം പാര്‍ട്ടിയില്‍ ഉയര്‍ന്ന സ്ഥാനം നേടാന്‍, സ്വന്തം അഴിമതി മറച്ചുവയ്ക്കാൻ ശ്രമിച്ചു കൊണ്ടേയിരിക്കുന്നു
AA Rahim, DYFI national president
AA Rahim, DYFI national presidentFile

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മകള്‍ വീണക്കുമെതിരേ തെറ്റായ ആരോപണം ഉന്നയിച്ചതിലൂടെ മാത്യു കുഴല്‍നാടന്‍ ശ്രദ്ധ കിട്ടാനുള്ള ശ്രമം നടത്തിയതാണെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റ് എ.എ. റഹീം എംപി. മാത്യു കുഴല്‍നാടന് 'അറ്റന്‍ഷന്‍ സീക്കിങ് സിന്‍ഡ്രോം' ആണെന്നും നല്ല ചികിത്സ നല്‍കാന്‍ കെപിസിസിയോട് അഭ്യര്‍ഥിക്കുന്നതായും റഹിം പറഞ്ഞു.

സ്വന്തം പാര്‍ട്ടിയില്‍ ഉയര്‍ന്ന സ്ഥാനം നേടാന്‍, സ്വന്തം അഴിമതി മറച്ചുവെക്കാന്‍ ഇയാള്‍ ശ്രമിച്ചു കൊണ്ടേയിരിക്കുന്നു. എന്തെല്ലാം വീരവാദങ്ങളാണ് മുഴക്കിയത്. മൂന്ന് ദിവസങ്ങളിലായാണ് ഐജിഎസ്ടിയുടെ കാര്യത്തില്‍ മാത്രം ഈ അറ്റന്‍ഷന്‍ സീക്കിങ് സിന്‍ഡ്രോമുള്ള എംഎല്‍എ വാര്‍ത്താസമ്മേളനം നടത്തിയതെന്ന് എ.എ റഹീം പറഞ്ഞു.

കോണ്‍ഗ്രസില്‍ തന്നെ മഹാഭൂരിപക്ഷം ആളുകളും കുഴല്‍നാടന്‍റെ ആരോപണം ഏറ്റെടുക്കാന്‍ തയാറായില്ല. പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവര്‍ ഇത് സഭയില്‍ ഉന്നയിച്ചില്ല.

കലശലായ രോഗമാണ് ഈ പ്രതിസന്ധിക്ക് കാരണം. അത് ജനം തിരിച്ചറിയും. കുഴല്‍നാടന് ആ ചികിത്സക്ക് ആവശ്യമായ പണം വല്ലതും വേണമെങ്കില്‍ ഡിവൈഎഫ്ഐ ശേഖരിച്ച് നല്‍കാമെന്നും എ.എ റഹിം പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com