"മുഖ്യമന്ത്രിയുടെ അജ്ഞാത സ്പോൺസറുടെ മുഖം വരയ്ക്കാം, സമ്മാനം നേടാം"; വേറിട്ട പ്രതിഷേധത്തിന് ഡിവൈഎഫ്ഐ

മുഖ്യമന്ത്രിയുടെ അജ്ഞാത സ്പോണ്‍സറുടെ മുഖം വരക്കാം സമ്മാനം നേടാം എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരിക്കും പ്രതിഷേധം നടത്തുക
dyfi protest over cm unknown sponsor with face drawing contest

"മുഖ്യമന്ത്രിയുടെ അജ്ഞാത സ്പോൺസറുടെ മുഖം വരയ്ക്കാം, സമ്മാനം നേടാം"; വേറിട്ട പ്രതിഷേധത്തിന് ഡിവൈഎഫ്ഐ

file image

Updated on

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ചാർട്ടേഡ് ഫ്ലൈറ്റ് സ്‌പോണ്‍സര്‍ഷിപ്പുമായി ഉയർന്ന വിവാദത്തില്‍ വേറിട്ട പ്രതിഷേധത്തിന് ഡിവൈഎഫ്‌ഐ. മുഖ്യമന്ത്രിയുടെ അജ്ഞാത സുഹൃത്തിന്റെ മുഖം വരക്കല്‍ മത്സരം നടത്തിയാണ് ഡിവൈഎഫ്ഐ പ്രതിഷേധം സംഘടിപ്പിക്കുന്നത്.വെള്ളിയാഴ്ച സെക്രട്ടേറിയറ്റിന് സമീപമാണ് പ്രതിഷേധം നടത്തുക.

ഒന്നാം സമ്മാനമായി എമര്‍ജന്‍സിലാമ്പും പ്രോത്സാഹന സമ്മാനം മെഴുകുതിരിയും നല്‍കുമെന്നും ഡിവൈഎഫ്‌ഐ അറിയിച്ചു. കേരളത്തിലെ മുഴുവന്‍ ബ്ലോക്ക് കേന്ദ്രത്തിലും സെക്രട്ടേറിയറ്റിന് മുന്‍പിലും പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം. വിജിന്‍ എംഎൽഎ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ അജ്ഞാത സ്പോണ്‍സറുടെ മുഖം വരക്കാം സമ്മാനം നേടാം എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരിക്കും പ്രതിഷേധം നടത്തുക.

logo
Metro Vaartha
www.metrovaartha.com