'പീഡന വീരന് ആദരാഞ്ജലികൾ'; രാഹുലിന്‍റെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം

രാഹുലിന്‍റെ പാലക്കാട് എംഎൽഎ ഓഫീസിലേക്കാണ് ഡിവൈഎഫ്ഐ പ്രതിഷേധ മാർച്ച് നടത്തിയത്
dyfi protesting march on rahul mamkootathil mla office

'പീഡന വീരന് ആദരാഞ്ജലികൾ'; രാഹുലിന്‍റെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം

Updated on

പാലക്കാട്: യുവതി ലൈംഗിക അതിക്രമ പരാതി നൽകിയതിനു പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ രാജിയാവശ്യപ്പെട്ട് പ്രതിഷേധം ശക്തം. രാഹുലിന്‍റെ പാലക്കാട് എംഎൽഎ ഓഫീസിലേക്കാണ് ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു.

'പീഡന വീരന് ആദരാഞ്ജലികൾ' എന്നെഴുതിയ റീത്തുമായെത്തിയ പ്രവർത്തകരെ പൊലീസ് തടഞ്ഞു. എന്നാൽ ഓഫീസിലേക്ക് പ്രവർത്തകർ തള്ളിക്കയറിയതോടെ പ്രദേശത്ത് പ്രവർത്തകരും പൊലീസുമായി ഉന്തും തള്ളും ഉണ്ടായിന. പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തിൽ ഓഫീസ് പരിസരത്ത് വൻ പൊലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com