ക്ഷേത്ര മഹോത്സവത്തിനിടെ ആർഎസ്എസ് ഗണഗീതം; പ്രതിഷേധവുമായി ഡിവൈഎഫ്ഐ

കണ്ണൂരിലെ കണ്ണാടിപ്പറമ്പ് ശ്രീ മുത്തപ്പൻ ക്ഷേത്രത്തിൽ‌ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ആർഎസ്എസിന്‍റെ ഗണഗീതം പാടിയത്.
dyfi workers protest against singing rss ganageetham during temple festival kannur

ക്ഷേത്ര മഹോത്സവത്തിനിടെ ആർഎസ്എസ് ഗണഗീതം; പ്രതിഷേധവുമായി ഡിവൈഎഫ്ഐ

Updated on

കണ്ണൂർ: കണ്ണൂരിൽ ക്ഷേത്ര മഹോത്സവത്തിനിടെ ആർഎസ്എസ് ഗണഗീതം പാടിയതിനെതിരേ പ്രതിഷേധവുമായി ഡിവൈഎഫ്ഐ. കണ്ണൂരിലെ കണ്ണാടിപ്പറമ്പ് ശ്രീ മുത്തപ്പൻ ക്ഷേത്രത്തിൽ‌ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ആർഎസ്എസിന്‍റെ ഗണഗീതം പാടിയത്.

തൃശൂരിൽ നിന്നുള്ള ഗായകസംഘം 'പരമ പവിത്രമതാമീ മണ്ണിൽ' എന്ന് തുടങ്ങുന്ന ഗാനമാണ് ആലപിച്ചത്. തുടർന്ന് ഡിവൈഎഫ്ഐ പ്രവർത്തകർ സ്റ്റേജിൽ കയറിയതോടെ ഉന്തും തള്ളുമായി. പിന്നീട് പാട്ട് നിർത്തുകയായിരുന്നു. ഡിവൈഎഫ്ഐ കണ്ണാടിപ്പറമ്പ് ഈസ്റ്റ് മേഖല കമ്മിറ്റിയാണ് പ്രതിഷേധിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com