

file image
തിരുവനന്തപുരം: ആരോഗ്യമന്ത്രിക്കെതിരായ പ്രതിഷേധങ്ങളെ പ്രതിരോധിക്കാൻ ഡിവൈഎഫ്‍ഐ. ആ കളി അവസാനിപ്പിച്ചേക്ക് എന്ന് യൂത്ത് കോൺഗ്രസിന് ഡിവൈഎഫ്ഐ മുന്നറിയിപ്പ് നൽകി.
വണ്ടാനം മെഡിക്കൽ കോളെജിൽ ശസ്ത്രക്രിയക്കിടെ രോഗിയുടെ വയറ്റിൽ ഉപകരണം വയറ്റിൽ കുടുങ്ങിയ സംഭവത്തിൽ കടുത്ത പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് രംഗത്തെത്തിയതിന് പിന്നാലെയാണ് മുന്നറിയിപ്പ്. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്‍റെ ഔദ്യോഗിക വസതിക്ക് മുന്നില്‍ റീത്തുമായി എത്തിയായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം.
മന്ത്രിയുടെ വീടിന് മുന്നില്‍ പൊലീസിനെ മറി കടന്ന് ഇരച്ച് കയറിയ പ്രവര്‍ത്തകര്‍ വീടിന്‍റെ വാതിലില്‍ റീത്ത് വെച്ചു. പിന്നീട് പൊലീസ് ഉദ്യോഗസ്ഥര്‍ റീത്ത് എടുത്ത് മാറ്റി. മന്ത്രിയുടെ ഔദ്യോഗിക വീടിന് വസതിക്ക് മുന്നില്‍ വന്‍ സുരക്ഷാ വീഴ്ചയാണ് പൊലീസിന് ഉണ്ടായത്. പ്രതിഷേധം ഉണ്ടായി 15 മിനിറ്റിന് ശേഷമാണ് കൂടുതല്‍ പൊലീസുകാര്‍ എത്തുന്നത്. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെ കൈയേറ്റമുണ്ടായി. ഏറെ നേരത്തെ ശ്രമത്തിന് ശേഷമാണ് പ്രവര്‍ത്തകരെ പൊലീസ് പിരിച്ചു വിട്ടത്.