
പൊതിച്ചോർ ശേഖരിക്കാനെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകരെ കോൺഗ്രസ് നേതാവ് മർദിച്ചതായി പരാതി; കേസ്
file image
കണ്ണൂർ: ചെറുവാഞ്ചേരിയിൽ പൊതിച്ചോർ ശേഖരിക്കാനെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകരെ മർദിച്ചതായി പരാതി. സംഭവത്തിൽ കോൺഗ്രസ് നേതാവും മുൻ ഡിസിസി അംഗവുമായ പ്രഭാകരനെതിരേ കേസെടുത്തു. കണ്ണവം പൊലീസാണ് കേസെടുത്തിരിക്കുന്നത്.
വ‍്യാഴാഴ്ച ഉച്ചഭക്ഷണ വിതരണത്തിന്‍റെ ഭാഗമായി വീടുകളിൽ നിന്നും പൊതിച്ചോർ ശേഖരിക്കാനെത്തിയ രണ്ടു ഡിവൈഎഫ്ഐ പ്രവർത്തകരെ പ്രഭാകരൻ അസഭ‍്യം പറയുകയും മർദിക്കുകയും ചെയ്തെന്നാണ് പരാതി.
എന്നാൽ, സംഭവം അയൽവാസികൾ തമ്മിലുള്ള തർക്കമാണെന്നും ഡിവൈഎഫ്ഐ മുൻകൂട്ടി ആസൂത്രണം ചെയ്ത നാടകമാണിതെന്നും കോൺഗ്രസ് ആരോപിച്ചു.