ഡിവൈഎഫ്ഐയുടെ കൊലവിളി മുദ്രാവാക്യം: പ്രവർത്തകർക്കെതിരെ കേസ്

പൊലീസ് നോക്കിനില്‍ക്കെയായിരുന്നു മുദ്രാവാക്യം.
DYFI's slogan of killing: Police registered a case against activists
ഡിവൈഎഫ്ഐയുടെ കൊലവിളി മുദ്രാവാക്യം : പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്
Updated on

കോഴിക്കോട്: കോളെജ് പരിസരത്ത് നടത്തിയ ഡിവൈഎഫ്ഐ യുടെ കൊലവിളി മുദ്രാവാക്യത്തില്‍ പ്രവര്‍ത്തകര്‍ക്കെതതിരെ കേസെടുത്ത് പൊലീസ്. കലാപം ഉണ്ടാക്കുന്ന തരത്തില്‍ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയെന്നതാണ് കുറ്റം.

കാനത്തില്‍ ജമീലയുടെ പിഎ വൈശാഖ്, പി. ബിനു, അനൂപ്, സൂര്യ എന്നിവര്‍ക്കെതിരെയും കണ്ടാലറിയാവുന്ന 60 പേര്‍ക്കെതിരെയുമാണ് കൊയിലാണ്ടി പൊലീസ് കേസെടുത്തിരിക്കുന്നത്. പൊലീസ് നോക്കിനില്‍ക്കെയായിരുന്നു മുദ്രാവാക്യം.

എസ്എഫ്ഐ ആധിപത്യം പുലര്‍ത്തിയിരുന്ന മുച്ചുകുന്ന് കോളെജില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കെഎസ്​യു / എംഎസ്എഫ് ആധിപത്യം പുലര്‍ത്തിയിരുന്ന മുച്ചുകുന്ന് കോളെജില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കെഎസ്​യു / എംഎസ്എഫ് സഖ്യം വിജയിച്ചിരുന്നു. ഫലപ്രഖ്യാപനത്തിന് പിന്നാലെയാണ് കോളെജിന് പുറത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കൊലവിളി മുദ്രാവാക്യം മുഴക്കിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com