
പി.വി. അൻവറിന് വിവരങ്ങൾ ചോർത്തി നൽകി; ഡിവൈഎസ്പിയെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു
representative image
തിരുവനന്തപുരം: മുൻ എംഎൽഎ പി.വി. അൻവറിന് വിവരങ്ങൾ ചോർത്തി നൽകിയ ഡിവൈഎസ്പി എം.ഐ. ഷാജിക്കെതിരേ നടപടി. ഷാജിയെ പൊലീസ് സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു.
സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചതിന്‍റെ അന്വേഷണ വിവരങ്ങൾ ഉൾപ്പെടെ ചോർത്തി നൽകിയെന്ന കണ്ടെത്തലിനു പിന്നാലെയാണ് കടുത്ത നടപടി. ഇന്‍റലിജൻസ് റിപ്പോർട്ടിലാണ് ഷാജിയുടെ ഭാഗത്തു നിന്നും ഗുരുതര വീഴ്ചയുണ്ടായതായി കണ്ടെത്തലുള്ളത്.