സെമിനാറിൽ പങ്കെടുക്കില്ല: ഇ.പി. ജയരാജൻ ബഹിഷ്കരണം തുടരുന്നു

ഇപിക്കു പുറമേ സിപിഐ നേതൃത്വവും സെമനാറിൽ നിന്ന് വിട്ടുനിൽക്കുകയാണ്.
സെമിനാറിൽ പങ്കെടുക്കില്ല:  ഇ.പി. ജയരാജൻ ബഹിഷ്കരണം തുടരുന്നു

തിരുവനന്തപുരം: ഏക സിവിൽ കോഡിനെതിരെ സിപിഎം നടത്തുന്ന സെമിനാറിൽ എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ പങ്കെടുക്കില്ല. ഡിവൈഎഫ്ഐ നിർമിച്ചു നൽകുന്ന വീടിന്‍റെ താക്കോൽദാന ചടങ്ങിൽ പങ്കെടുക്കാനായി തിരുവനന്തപുരത്താണെന്ന് ചൂണ്ടിക്കാട്ടിയാണ് സെമിനാറിൽ പങ്കെടുക്കുന്നില്ലെന്ന വിവരം അറിയിച്ചത്. ഇടതു മുന്നണിക്ക് പുരത്തുള്ളവരും മതസാമുദായിക സംഘടനകളടക്കം സെമിനാറിൽ പങ്കെടുക്കുമെന്ന് ഉറപ്പ് വരുത്തുമ്പോഴാണ് കൺവീനർ തന്നെ മാറിനിൽക്കുന്നത്.

എം.വി. ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായതിനു ശേഷം നേതൃത്വവുമായി അത്ര രസത്തിലല്ല ഇ.പി. അതിനാൽ തന്നെ പാർട്ടി യോഗങ്ങളിൽ നിന്നും ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി വിട്ടുനിൽക്കാറുണ്ട്. സെക്രട്ടറിയേറ്റ് യോഗത്തിന്‍റെ തലേന്ന് അദ്ദേഹം തൃശൂരിൽ നടന്ന പരിപാടിയിൽ പങ്കെടുത്തിരുന്നു. ഗോവിന്ദൻ നയിച്ച ജനകീയ പ്രതിരോധ ജാഥയിൽ നിന്നും ഇപി വിട്ടുനിന്നത് ഏറെ ചർച്ചയ്ക്ക് ഇടായക്കിയിരുന്നു. മാത്രമല്ല ഗവർണർക്കെതിരെ നടന്ന രാജ് ഭവൻ ഉപരോധത്തിൽ പങ്കെടുക്കാത്തതും വിവാദമായിരുന്നു.

അതേസമയം സിപിഐ നേതൃത്വത്തിലെ പ്രമുഖരും സെമനാറിൽ നിന്ന് വിട്ടുനിൽക്കുകയാണ്. ദേശീയ കൗൺസിൽ യോഗം ഡൽഹിയിൽ ചേരുന്നതിനാലാണ് വിട്ടുനിൽക്കുന്നതെന്നാണ് വിശദീകരണം എങ്കിലും സെമിനാറിനോടുള്ള അതിർപ്പും മുസ്ലീം ലീഗിനെ ക്ഷണിച്ചതിലുള്ള അതൃപ്തിയുമായണ് വിട്ടുനിൽക്കുന്നതിനു പിന്നിൽ.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com