

ഇ. ശ്രീധരൻ
പൊന്നാനി: അതിവേഗ റെയിൽപാത പദ്ധതിയുമായി ഇ. ശ്രീധരൻ മുന്നോട്ട്. തിങ്കളാഴ്ച പൊന്നാന്നിയിൽ ഓഫിസ് തുറന്നു. "ഡൽഹി മെട്രൊ റെയിൽ കോർപ്പറേഷൻ പൊന്നാനി ഓഫീസ്' എന്ന പേരിലാണ് ഓഫിസ്.
വീടിനോട് ചേർന്നാണ് ഓഫീസ് പ്രവർത്തിക്കുക. ഇ. ശ്രീധരന്‍റെ ഭാര്യ രാധ നിലവിളക്ക് കൊളുത്തി ഓഫീസ് ഉദ്ഘാടനം ചെയ്തു. ഞങ്ങള്‍ മഞ്ഞക്കുറ്റിയൊന്നും അടിക്കില്ല. എന്ത് ചെയ്യുമ്പോഴും നാട്ടുകാര്‍ക്ക് ഉപദ്രവം ഉണ്ടാകാതെ അവര്‍ക്ക് പ്രയോജനമുണ്ടാകുന്ന രീതിയിൽ ചെയ്യണം. പ്രശ്നങ്ങളുണ്ടെങ്കിൽ അവ പരിഹരിച്ച് മുന്നോട്ടുപോകണം. സമയമാണ് ഇവിടെ പണം.കേന്ദ്ര ബജറ്റിൽ പ്രഖ്യാപനമില്ലാത്തത് പ്രവർത്തനത്തെ ബാധിക്കില്ലെന്നാണ് അദേഹം പ്രതികരിച്ചു.
ഡിപിആർ തയ്യാറാക്കാൻ 13 കോടി രൂപ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടതായി ഇ. ശ്രീധരൻ വ്യക്തമാക്കി. ഡിപിആറിന്‍റെ പ്രവർത്തനം ആരംഭിക്കുന്നതിനൊപ്പം, പദ്ധതിയുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്കകൾ അകറ്റാൻ തെരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ യോഗങ്ങളും നടത്തുമെന്നും അദ്ദേഹം അറിയിച്ചു.