തെരഞ്ഞെടുപ്പു ചട്ടലംഘനം; ട്വന്‍റി 20 ആരംഭിച്ച മെഡിക്കൽ സ്റ്റോർ പൂട്ടിച്ചു

ഈ മാസം 21 നായിരുന്നു സാബു എം. ജേക്കബ് കിഴക്കമ്പലം ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റിനോട് ചേര്‍ന്ന് മെഡിക്കല്‍ സ്റ്റോര്‍ ഉദ്ഘാടനം ചെയ്തത്
തെരഞ്ഞെടുപ്പു ചട്ടലംഘനം; ട്വന്‍റി 20 ആരംഭിച്ച മെഡിക്കൽ സ്റ്റോർ പൂട്ടിച്ചു

കൊച്ചി: 80 ശതമാനം വിലക്കുറവിൽ ട്വന്‍റി 20 ആരംഭിച്ച മെഡിക്കൽ സ്റ്റോർ അടപ്പിച്ചു. തെരഞ്ഞെടുപ്പു ചട്ടലംഘനമാണെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പെരുമാറ്റ ചട്ടം നിലവിൽ വന്നതിനു ശേഷം മെഡിക്കൽ സ്റ്റോർ ഉദ്ഘാടനം ചെയ്തതതെന്ന കണ്ടെത്തലിനെ തുടർന്ന് റിട്ടേണിംഗ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ മെഡിക്കല്‍ സ്റ്റോര്‍ പൂട്ടാന്‍ ഉത്തരവിട്ടത്.

ഈ മാസം 21 നായിരുന്നു സാബു എം. ജേക്കബ് കിഴക്കമ്പലം ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റിനോട് ചേര്‍ന്ന് മെഡിക്കല്‍ സ്റ്റോര്‍ ഉദ്ഘാടനം ചെയ്തത്. കിഴക്കമ്പലം സ്വദേശികളായ 2 പേരുടെ പരാതിയിലാണ് നടപടി. പരാതിയിന്മേൽ നടത്തിയ ട്വന്‍റി 20 യുടെ ചിഹ്നം തന്നെയാണ് മെഡിക്കല്‍ സ്റ്റോറുള്‍പ്പെട്ട ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റിന്‍റേതെന്നും ബില്ലിലും ഇവയുണ്ടെന്ന് റിട്ടേണിംഗ് ഓഫീസർ കണ്ടെത്തിയതോടെയാണ് നടപടി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com