മസാല ബോണ്ടിൽ നിന്ന് ഭൂമി വാങ്ങാൻ 466.19 കോടി വിനിയോഗിച്ചു; മുഖ്യമന്ത്രിക്ക് നോട്ടീസ് അയച്ചതിൽ ഇഡിയുടെ വിശദീകരണം

കൃത്യമായ ഫെമ ലംഘനവും ആർബിഐ മാർഗനിർദേശങ്ങളും ലംഘിച്ചെന്നാണ് കണ്ടെത്തൽ
ed about masala bond case

തോമസ് ഐസക്| പിണറായി വിജയൻ

Updated on

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മുൻ ധനമന്ത്രി തോമസ് ഐസക്കിനും നോട്ടീസ് അയച്ചതിൽ വിശദീകരണവുമായി ഇഡി. ഈ വർഷം ജൂൺ 27 നാണ് പരാതി ഫയൽ ചെയ്തത്. ഭൂമി വാങ്ങാനായി 466.19 കോടി രൂപ മസാല ബോണ്ടിൽ നിന്ന് വിനിയോഗിച്ചത് ആർബിഐ നിർദേശങ്ങൾക്ക് വിരുദ്ധമാണെന്നുമാണ് ഇഡി വിശദീകരിക്കുന്നത്.

കൃത്യമായ ഫെമ ലംഘനവും ആർബിഐ മാർഗനിർദേശങ്ങളും ലംഘിച്ചെന്നാണ് കണ്ടെത്തൽ. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പരാതി ഫയൽ ചെയ്തത്. തുടർനടപടിയെന്നോണമാണ് മുഖ്യമന്ത്രിക്കും തോമസ് ഐസക്കിനും കത്തയച്ചതെന്നും ഇഡി വ്യക്തമാക്കുന്നു. എന്നാൽ ഇത്തരലൊരു നിയമലംഘനവും നടന്നിട്ടില്ലെന്നാണ് തോമസ് ഐസക്കിന്‍റെ പ്രതികരണം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com