പി. രാജീവ്
പി. രാജീവ്

നിയമവിരുദ്ധമായി വായ്പ അനുവദിക്കാൻ സമ്മർദം ചെലുത്തി; രാജീവിനെതിരേ ഇഡി

രാജീവ് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന കാലത്താണ് നിയമവിരുദ്ധ വായ്പ നൽകാൻ സമ്മർദം ചെലുത്തിയതെന്നാണ് മൊഴി.
Published on

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പു കേസിൽ മന്ത്രി പി. രാജീവിനെതിരേ ഇഡിയുടെ വെളിപ്പെടുത്തൽ. നിയമവിരുദ്ധമായി വായ്പ അനുവദിക്കാൻ രാജീവ് സമ്മർദം ചെലുത്തിയെന്നാണ് ഇഡി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കരുവന്നൂർ ബാങ്ക് മുൻ സെക്രട്ടറി സുനിൽ കുമാറാണ് മൊഴി നൽകിയത്. കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിൽ പങ്കുള്ളയാൽ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചുവെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമർപ്പിച്ചിരുന്നു.

ഈ ഹർജിയിലാണ് ഇഡി ഹൈക്കോടതിക്ക് സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്. രാജീവ് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന കാലത്താണ് നിയമവിരുദ്ധ വായ്പ നൽകാൻ സമ്മർദം ചെലുത്തിയതെന്നാണ് മൊഴി. സിപിഎം നേതാക്കളായ എ.സി. മൊയ്തീൻ, പാലൊളി മുഹമ്മദ് കുട്ടി എന്നിവർക്കെതിരേയും പരാമർശമുണ്ട്.

സിപിഎം ഏരിയ, ലോക്കൽ കമ്മിറ്റികളുടെ പേരിൽ നിരവധി രഹസ്യ അക്കൗണ്ടുകൾ കരുവന്നൂരിൽ ഉണ്ടായിരുന്നുവെന്നും വിവിധ പേരുകളിലുള്ള തട്ടിപ്പിലൂടെ ലഭിക്കുന്ന പണം രഹസ്യ അക്കൗണ്ടുകളിൽ നിക്ഷേപിച്ചിരുന്നുവെന്നു ഇഡി സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com