ഇഡി ഉദ്യോഗസ്ഥരുടെ കൈക്കൂലി ആരോപണം; അന്വേഷിക്കാൻ സ്പെഷ്യൽ ടാസ്ക് ഫോഴ്സിനെ ചുമതലപ്പെടുത്തി ഇഡി

പരാതിക്കാരനായ അനീഷ് ബാബുവിനെ അറസ്റ്റ് ചെയ്യരുതെന്ന് ഇഡിയോട് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്
ED appoints Special Task Force to investigate allegations of bribery by ED officials

ഇഡി ഉദ്യോഗസ്ഥരുടെ കൈക്കൂലി ആരോപണം; അന്വേഷിക്കാൻ സ്പെഷ്യൽ ടാസ്ക് ഫോഴ്സിനെ ചുമതലപ്പെടുത്തി ഇഡി

file image

Updated on

കൊച്ചി: എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) അസിസ്റ്റന്‍റ് ഡയറക്‌ടർക്കെതിരായ കൈക്കൂലി ആരോപണം അന്വേഷിക്കാൻ സ്പെഷ്യൽ ടാസ്ക് ഫോഴ്സിനെ ചുമതലപ്പെടുത്തി ഇഡി. വിജിലന്‍സ് കേസിന്‍റെ അടിസ്ഥാനത്തില്‍ ഡല്‍ഹിയില്‍ ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു.

എന്നാൽ, പരാതിക്കാരനായ അനീഷ് ബാബുവിനെ അറസ്റ്റ് ചെയ്യരുതെന്ന് ഇഡിയോട് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. എന്നാൽ ഇഡിയുടെ സമൻസിൽ വെളളിയാഴ്ച ഡൽഹി ഇഡി ഓഫീസിൽ ഹാജരാകാനാണ് അനീഷിനോട് കോടതി നിർദേശിച്ചത്.

ഇഡിക്ക് അന്വേഷിക്കാൻ കഴിയുന്ന കുറ്റകൃത്യമാണ് എന്നത് പരിഗണിച്ചാണ് കൈക്കൂലി കേസില്‍ ഇഡി പുതിയ ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഡല്‍ഹി കേന്ദ്രീകരിച്ചായിരിക്കും കേസിന്‍റെ അന്വേഷണം നടക്കുക.

ഈ കേസുമായി ബന്ധപ്പെട്ടാണ് ഇഡി അനീഷ് ബാബുവിനെ വിളിപ്പിച്ചിരിക്കുന്നത്. ഈ സമന്‍സുമായി ബന്ധപ്പെട്ട് അനീഷ് ബാബു വ്യാഴാഴ്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അനീഷ് ബാബുവിന്‍റെ അറസ്റ്റ് തടഞ്ഞുകൊണ്ട് കോടതി ഇടക്കാല ഉത്തരവിട്ടത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com