

sabarimala
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട എഫ്ഐആറുകളുടെ പകർപ്പ് ആവശ‍്യപ്പെട്ട് ഹൈക്കോടതിയിൽ അപേക്ഷ നൽകി എൻഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റ് (ഇഡി). കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്നാണ് ഇഡി ഹൈക്കോടതിയിൽ നൽകിയ അപേക്ഷയിൽ പറയുന്നത്.
റാന്നി കോടതിയിൽ ഇഡി അപേക്ഷ നൽകിയെങ്കിലും തള്ളിയ സാഹചര‍്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കേസെടുക്കുന്നതിനു മുന്നോടിയായാണ് ഇഡിയുടെ നിർണായക നീക്കം.