

ഐ.പി. ബിനു
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയുടെ വീട്ടിൽ പരിശോധനയ്ക്കെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ മുഖ്യപ്രതി ഐ.പി. ബിനുവിനെ റൗഡി ലിസ്റ്റിൽ ഉൾപ്പെടുത്തി. വഞ്ചിയൂർ പൊലീസിന്റെ റൗഡി ലിസ്റ്റിലാണ് ഇയാളെ ഉൾപ്പെടുത്തിയിരിക്കുന്നത്.
ബിനുവിനെതിരേ നിലവിൽ 4 കേസുകളുണ്ട്. എന്നാൽ ഈ നടപടി ഭരണകൂട പ്രതികാരമാണെന്ന് പറഞ്ഞ് ഐ.പി. ബിനു രംഗത്തെത്തി. ആർഎസ്എസിനെ പ്രീതിപ്പെടുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് പറഞ്ഞ ബിനു പീഡനക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിനെ റൗഡി ലിസ്റ്റിൽ ഉൾപ്പെടുത്തുമോയെന്ന് ചോദിച്ചു. ഫെയ്സ്ബുക്ക് പോസ്റ്റിലായിരുന്നു ബിനുവിന്റെ പ്രതികരണം.
ഐ.പി. ബിനുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
വീണ്ടും എനിക്ക് നേരെ ഭരണകൂട പ്രതികാരം.....
ഇന്നലെ രാത്രി പത്തുമണിയോടെ വഞ്ചിയൂർ എസ് ഐ ആൽബിൻ എന്റെ വീട്ടിലെത്തുകയും എന്നെ ഫോണിൽ വിളിച്ചു താഴേക്ക് ഇറങ്ങി വരാൻ ആവശ്യപ്പെടുകയും ചെയ്തു...താഴെ ഇറങ്ങിപ്പോയി എന്താണ് കാര്യമെന്ന് അന്വേഷിച്ചപ്പോൾ എസ് ഐയുടെ മറുപടി എന്നെ വഞ്ചിയൂർ സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെടുത്തിയെന്നും ഇന്ന് രാവിലെ സ്റ്റേഷനിൽ ഹാജരാകണം എന്നും,എന്റെ ഫോട്ടോ എടുക്കണമെന്നും പറയുകയുണ്ടായി....സ്വാഭാവികമായി ഞാൻ എസ്ഐയോട് ചോദിച്ചു രാഷ്ട്രീയ കേസിലുള്ള ഒരാളെ എങ്ങനെയാണ് റൗഡി ലിസ്റ്റിൽ ഉൾപ്പെടുത്തുക എന്ന്. കേസുകളുടെ എണ്ണം വെച്ച് ഉൾപ്പെടുത്തിയെന്നാണ് എസ് ഐ യുടെ മറുപടി... 2016 നു മുൻപ് യുഡിഎഫ് സർക്കാർ ഭരിക്കുമ്പോഴാണ് എന്റെ പേരിൽ സമര കേസുകൾ ഉണ്ടായിട്ടുള്ളത്. എൽഡിഎഫ് സർക്കാർ വന്നതിനുശേഷം ഒരു കേസും ഉണ്ടായി ...പത്തുവർഷങ്ങൾക്ക് ശേഷമാണ് ഈ അടുത്തകാലത്ത് ഉണ്ടായ ED കേസിൽ ഞാൻ പ്രതിയാകുന്നത് ....മ്യൂസിയം സ്റ്റേഷനിൽ ഒപ്പിടാൻ പോയപ്പോൾ ഊഞ്ഞാലാടിയതിനാൽ എന്റെ ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ പോയ പോലീസിന് നാണംകെട്ട തിരിച്ചടിയാണ് കിട്ടിയത്....അതിന്റെ നാണക്കേട് മാറ്റാൻ വേണ്ടിയാകും വീണ്ടും എന്നെ റൗഡി ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടാകുക ....രാഷ്ട്രീയ പകപോക്കൽ ആകാം പക്ഷേ രാഷ്ട്രീയ യജമാനൻ മാർക്ക് വേണ്ടി ഇത്രയും തരംതാഴാൻ പാടില്ല ... ഒരു ഫോണിന്റെ മറുതലക്കൽ ഏത് സമയവും ലഭിക്കാവുന്ന എന്നെ ഇത്തരമൊരു കേസിൽ ഉൾപ്പെടുത്തുകയും,പൊതുസമൂഹത്തിനു മുന്നിൽ അപഹാസ്യനാക്കാനും രാഷ്ട്രീയ എതിരാളികളുടെ ആക്രമണങ്ങൾ ഉണ്ടായാൽ അത് റൗഡി ലിസ്റ്റിലുള്ള ഒരാൾ എന്ന പേര് ചാർത്താനുമുള്ള ഈ ഗൂഢ ബുദ്ധി എന്തായാലും ഒരു എസ്ഐയുടെ തലയിൽ അല്ലെങ്കിൽ സിഐയുടെ തലയിൽ ഉദിച്ചതായിരിക്കില്ലാ ....ഉന്നതങ്ങളിലെ ഗൂഢാലോചനകളും RSS പോലുള്ള സംഘടനകളെ പ്രീതിപ്പെടുത്താനും ആയിരിക്കും ഇങ്ങനെ ഒരു ലിസ്റ്റിൽ എന്നെ ഉൾപ്പെടുത്തിയിട്ടുണ്ടാകുക ....
ഇത് ഞാൻ എഴുതുന്ന സമയത്ത് തൊട്ടടുത്ത പേട്ട സ്റ്റേഷനിൽ മുൻ കെപിസിസി പ്രസിഡണ്ട് കെ സുധാകരന്റെ പ്രിയപ്പെട്ട ശിഷ്യൻ എകെജി സെന്റർ ആക്രമിച്ച കേസിലെ പ്രതിയിൽ സുഹൈൽ ഷാജഹാനെ 10 ലക്ഷത്തിന്റെ സാമ്പത്തിക തിരുമറിക്കേസിൽ പിടിച്ചിട്ടുണ്ട് ...എന്തേ സതീശൻ സർക്കാർ സുഹൈൽ ഷാജഹാനെ എതിരെ റൗഡി ലിസ്റ്റിൽ പെടുത്തുമോ ...ഒരുപാട് സ്ത്രീപീഡനക്കേസിൽ പ്രതിയായ രാഹുൽ മാങ്കുട്ടത്തിലിനെ നിങ്ങൾ റൗഡി ലിസ്റ്റിൽ ഉൾപ്പെടുത്തുമോ ....കഴിഞ്ഞകാലഘട്ടങ്ങളിൽ സമരം ചെയ്ത യൂത്ത് കോൺഗ്രസ് കെഎസ്യു പ്രവർത്തകരെ പൂക്കി സർക്കാർ റൗഡി ലിസ്റ്റിൽ ഉൾപ്പെടുത്തുമോ .... രാഷ്ട്രീയ കേസിൽ പ്രതിയായിട്ടുള്ള ബിജെപി നേതാക്കളെ നിങ്ങൾ റൗഡിസിൽ ഉൾപ്പെടുത്തു മോ .....എന്റെ ജീവിതത്തിൽ ഞാൻ ഇന്നുവരെ ഒരാളെ പറ്റിക്കുകയോ പിടിച്ചുപറിക്ക് പോവുകയോ, സ്ത്രീപീഡന കേസിൽ പ്രതിയാക്കുകയോ ചെയ്തിട്ടില്ല ...എനിക്കുള്ളതെല്ലാം രാഷ്ട്രീയപരമായ കേസുകളാണ്...പിന്നെയുള്ളത് ബിജെപി ഓഫീസിന്റെ ആക്രമണo എന്ന കള്ള കേസും .അത് ...രാഷ്ട്രീയപരമായി വിയോജിപ്പുകളും യോജിപ്പുകളും ഉണ്ടാകും ...പക്ഷേ വ്യക്തിപരമായി തേജോ വദം ചെയ്യുന്ന രീതിയിൽ ഗൂഢാലോചന നടത്തി ഇത്തരം കേസുകൾ എടുക്കുന്നത് നല്ലതല്ല ....എന്നും കേരളത്തിൽ കോൺഗ്രസ് ഭരിക്കുമെന്ന് ആരും ധരിക്കേണ്ട.എന്തായാലും ഈ കള്ള കേസിന് നിയമപരമായി രാഷ്ട്രീയപരമായി നേരിടുക തന്നെ ചെയ്യും ...ഒരുത്തനെ ഗുണ്ടയായി ചിത്രീകരിച്ചു കൊലക്കത്തിക്ക് എറിഞ്ഞു കൊടുക്കാം എന്നുള്ള ഈ ബുദ്ധി നിങ്ങളുടെ കയ്യിൽ തന്നെ ഇരിക്കട്ടെ.....ഇതുകൊണ്ടൊന്നും തളർന്നു പോകുന്നവരല്ല കമ്മ്യൂണിസ്റ്റുകാർ...അത് നിങ്ങൾ ഓർത്തിരിക്കുക ...ഇതെഴുതി എന്ന് പറഞ്ഞു അടുത്ത കേസും വരാം ...അറസ്റ്റും ചെയ്യാം എന്തുതന്നെയായാലും നേരിടുക തന്നെ ...
കൊല്ലാം തോൽപ്പിക്കാനാവില്ല
സ്നേഹത്തോടെ .
ഐ പി ബിനു