ഇഡിയെ ആക്രമിച്ച കേസ്; കുറ്റപത്രം തയാറായി, ഉടൻ നിയമോപദേശത്തിനായി സമർപ്പിക്കും

കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ കൂടുതൽ തെളിവുകൾ ലഭിക്കുന്ന പക്ഷം രണ്ടാം കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം
ed attack case updates

ഇഡിയെ ആക്രമിച്ച കേസ്

Updated on

തിരുവനന്തപുരം: മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകൾ വീണ തൈക്കണ്ടിയിലിന്‍റെ വസതിയിൽ റെയ്ഡ് നടത്തി മടങ്ങുകയായിരുന്ന ഇഡി ഉദ‍്യോഗസ്ഥരെ ആക്രമിച്ച കേസിൽ കുറ്റപത്രം ത‍യാറായി.

സിപിഎം പ്രവർത്തകരാണ് കേസിലെ പ്രതികൾ. ആക്രമണത്തിനു ശേഷം ഒളിവിൽ കഴിയുന്ന സിപിഎം പ്രവർത്തകൻ പാളയം സന്തോഷിനെ ആദ‍്യഘട്ട കുറ്റപത്രത്തിൽ നിന്നും തത്കാലം ഒഴിവാക്കിയിട്ടുണ്ട്.

28 പ്രതികളുള്ളതിൽ 27 പേർക്കെതിരേയാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. ഉടൻ തന്നെ കുറ്റപത്രം നിയമോപദേശത്തിനായി സമർപ്പിക്കും. കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ കൂടുതൽ തെളിവുകൾ ലഭിക്കുന്ന പക്ഷം രണ്ടാം കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം.

ഇക്കഴിഞ്ഞ മേയ് 27നായിരുന്നു ഇഡി 8 മണിക്കൂറോളം നീണ്ടു നിന്ന മിന്നൽ പരിശോധന നടത്തിയത്. റെയ്ഡ് കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇഡി ഉദ‍്യോഗസ്ഥരെ കല്ലുകൾ, ഇഷ്ടികകൾ, മരക്കഷ്ണങ്ങൾ എന്നിവ ഉപയോഗിച്ച് സിപിഎം പ്രവർത്തകർ ആക്രമിക്കുകയായിരുന്നു.

logo
Metro Vaartha
www.metrovaartha.com