സച്ചിൻ സാവന്ത് കൊച്ചിയിലെത്തിയത് നവ്യയെ കാണാൻ; കള്ളപ്പണക്കേസിൽ കുറ്റപത്രവുമായി ഇഡി

കൊച്ചിയിലേക്ക് താമസം മാറിയതിന് ശേഷം 15-20 തവ​ണ സാവന്ത് നവ്യ​യെ സന്ദർശിക്കുകയും ഏകദേശം 1,75,000 രൂപ വിലമതിക്കു​ന്ന ഒ​രു സ്വ​ർ​ണ്ണാ​ഭ​ര​ണം സ​മ്മാ​ന​മാ​യി ന​ൽ​കു​ക​യും ചെ​യ്ത​താ​യി ഇ​ഡി പ​റ​യു​ന്നു.
സച്ചിൻ സാവന്ത്, നവ്യാ നായർ
സച്ചിൻ സാവന്ത്, നവ്യാ നായർ

കൊ​ച്ചി: ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സി​ല്‍ അന്വേഷണം നേരിടുന്ന സ​ച്ചി​ന്‍ സാ​വ​ന്ത് ന​വ്യ​യെ കാ​ണാ​നാ​യി പ​ത്തോ​ളം ത​വ​ണ കൊ​ച്ചി​യി​ലെ​ത്തി​യി​ട്ടു​ണ്ടെ​ന്നു ഇ​ഡി കു​റ്റ​പ​ത്രം. ന​വ്യ നാ​യ​രെ സ​ന്ദ​ര്‍ശി​ക്കു​ന്ന​തി​ന് വേ​ണ്ടി​യ​ല്ല ക്ഷേ​ത്ര ദ​ര്‍ശ​നം ന​ട​ത്തു​ന്ന​തി​നാ​യാ​ണ് താ​ന്‍ കൊ​ച്ചി​യി​ലെ​ത്തി​യ​തെ​ന്നാ​ണ് സ​ച്ചി​ന്‍ സാ​വ​ന്ത് ഇ​ഡി​ക്ക് ന​ല്‍കി​യ മൊ​ഴി. എ​ന്നാ​ല്‍ ഇ​രു​വ​രും ഡേ​റ്റി​ങ്ങി​ലാ​ണെ​ന്നും ന​വ്യ​യെ കാ​ണാ​നാ​യി പ​ത്തോ​ളം ത​വ​ണ സ​ച്ചി​ന്‍ സാ​വ​ന്ത് കൊ​ച്ചി​യി​ലെ​ത്തി​യി​ട്ടു​ണ്ടെ​ന്നും ഇ​ഡി കു​റ്റ​പ​ത്ര​ത്തി​ല്‍ പ​റ​യു​ന്നു.

ന​വ്യാ നാ​യ​ർ സ​ച്ചി​ന്‍ സാ​വ​ന്തി​ന്‍റെ പെ​ണ്‍സു​ഹൃ​ത്താ​ണെ​ന്ന് സ​ച്ചി​ൻ സാ​വ​ന്തി​ന്‍റെ ഡ്രൈ​വ​ർ സ​മീ​ർ ഗ​ബാ​ജി ന​ല​വാ​ഡെ ഇ​ഡി​ക്ക് മൊ​ഴി ന​ല്‍കി​യി​ട്ടു​ണ്ട്. സാ​വ​ന്ത് താ​മ​സി​ച്ചി​രു​ന്ന അ​തേ കെ​ട്ടി​ട​ത്തി​ലാ​ണ് ന​വ്യ​യും താ​മ​സി​ച്ചി​രു​ന്ന​ത്. കൊ​ച്ചി​യി​ലേ​ക്ക് താ​മ​സം മാ​റി​യ​തി​ന് ശേ​ഷം 15-20 ത​വ​ണ സാ​വ​ന്ത് ന​വ്യ​യെ സ​ന്ദ​ർ​ശി​ക്കു​ക​യും ഏ​ക​ദേ​ശം 1,75,000 രൂ​പ വി​ല​മ​തി​ക്കു​ന്ന ഒ​രു സ്വ​ർ​ണ്ണാ​ഭ​ര​ണം സ​മ്മാ​ന​മാ​യി ന​ൽ​കു​ക​യും ചെ​യ്ത​താ​യി ഇ​ഡി പ​റ​യു​ന്നു.

ന​വ്യ നാ​യ​രു​മാ​യി സ​ച്ചി​ൻ സാ​വ​ന്തി​ന് അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്ന് സാ​വ​ന്തി​ന്‍റെ സു​ഹൃ​ത്ത് സാ​ഗ​ർ ഹ​നു​ബ​ന്ത് താ​ക്കൂ​ർ പ​റ​ഞ്ഞു. ഇ​രു​വ​രും ത​മ്മി​ല്‍ ചി​ല സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന​താ​യി കേ​ട്ടി​ട്ടു​ണ്ടെ​ന്ന് സാ​ഗ​ർ പ​റ​ഞ്ഞു.

എ​ന്നാ​ല്‍, ന​വ്യാ നാ​യ​ർ ത​ന്‍റെ അ​ടു​ത്ത സു​ഹൃ​ത്താ​ണെ​ന്നും ന​വ്യ​ക്ക് താ​ന്‍ ഒ​ന്നും സ​മ്മാ​നി​ച്ചി​ട്ടി​ല്ലെ​ന്നും സ​ച്ചി​ന്‍ സാ​വ​ന്ത് പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു. ന​വ്യ​യെ കാ​ണാ​ൻ കൊ​ച്ചി​യി​ലെ​ത്തി​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഗു​രു​വാ​യൂ​രും മ​ണ്ണാ​റ​ശാ​ല ക്ഷേ​ത്ര​വും സ​ന്ദ​ർ​ശി​ക്കാ​ൻ പ​ല​ത​വ​ണ കൊ​ച്ചി​യി​ൽ എ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ അ​ത് സാ​ധൂ​ക​രി​ക്കു​ന്ന തെ​ളി​വു​ക​ളൊ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ക്ക​ലി​ല്ലെ​ന്നും ഇ​ഡി വ്യ​ക്ത​മാ​ക്കി.

ന​വ്യാ നാ​യ​രു​ടെ ഭ​ർ​ത്താ​വ് സ​ന്തോ​ഷ്, ഇ​ഡി​യു​ടെ ആ​രോ​പ​ണ​ങ്ങ​ളെ​ല്ലാം നി​ഷേ​ധി​ച്ചു. സ​ച്ചി​ന്‍ സാ​വ​ന്തി​ൽ നി​ന്ന് ഒ​രു സ​മ്മാ​ന​വും ത​ങ്ങ​ള്‍ക്ക് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് സ​ന്തോ​ഷ് പ​റ​ഞ്ഞു. സ​ച്ചി​നെ അ​വ​രു​ടെ പ​ഴ​യ അ​യ​ൽ​ക്കാ​ര​നാ​യി​ട്ടാ​ണ് അ​റി​യാ​വു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com