അധനികൃത സ്വത്ത് സമ്പാദനം: കെ ബാബുവിന്‍റെ 25.82 ലക്ഷം രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി

2007 മുതൽ 2016 വരെയുള്ള കാലയളവിൽ സ്വത്ത് അനധികൃതമായി സമ്പാദിച്ചുവെന്നാണ് കേസ്
ed confiscated property worth rs 25 lakh of k babu mla
ed confiscated property worth rs 25 lakh of k babu mla
Updated on

കൊച്ചി: അധനികൃത സ്വത്ത് സമ്പാദന കേസിൽ തൃപ്പൂണിത്തുറ എംഎൽഎയും കോൺഗ്രസ് നേതാവുമായ കെ ബാബുവിന്‍റെ സ്വത്ത് ഇഡി കണ്ടുകെട്ടി. 25.82 ലക്ഷം രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയത്.

2007 മുതൽ 2016 വരെയുള്ള കാലയളവിൽ സ്വത്ത് അനധികൃതമായി സമ്പാദിച്ചുവെന്നാണ് കേസ്. നേരത്തെ കേസുമായി ബന്ധപ്പെട്ട് കെ. ബാബുവിനെ കൊച്ചിയിലെ ഓഫീസിൽ വിളിച്ചുവരുത്തി ഇഡി ചോദ്യം ചെയ്തിരുന്നു. വിജിലൻസും സമാനമായ കേസിൽ ബാബുവിനെതിരെ കേസെടുത്തിരുന്നു. അദ്ദേഹത്തിന് 100 കോടിയുടെ സ്വത്തുണ്ടെന്നും ഇതിൽ 41 ശതമാനം അനധികൃതമായി സമ്പാദിച്ചതാണെന്നും കാട്ടി 2018 ൽ ബാബുവിനെതിരെ വിജിലൻസ് കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കേസ് എറ്റെടുത്ത് ഇഡി അന്വേഷണം ആരംഭിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com