ശബരിമല സ്വർണക്കൊള്ളയിൽ ഇഡി കേസെടുത്തു

കള്ളപ്പണ നിരോധന നിയമ പ്രകാരമാണ് ഇഡി കേസെടുത്തിരിക്കുന്നത്
ED files case in Sabarimala gold theft case

ശബരിമല സ്വർണക്കൊള്ള

Updated on

കൊച്ചി: ശബരിമല സ്വർക്കൊള്ള കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റ് കേസെടുത്തു. ഇഡി കൊച്ചി ഓഫിസാണ് കേസെടുത്തത്. കള്ളപ്പണ നിരോധന നിയമ പ്രകാരമാണ് ഇഡി കേസെടുത്തിരിക്കുന്നത്. ഇഡി ജോയിന്‍റ് ഡയറക്റ്റർക്കാണ് കേസിന്‍റെ അന്വേഷണ ചുമതല.

കേസിൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കികൊണ്ട് ഇഡി ഇസിഐആർ രജിസ്റ്റർ ചെയ്തതായാണ് പുറത്തു വരുന്ന വിവരം. നേരത്തെ കേസ് അന്വേഷിക്കുന്ന പ്രത‍്യേക അന്വേഷണ സംഘത്തിന്‍റെ കൈവശമുള്ള എല്ലാ രേഖകളും വേണമെന്ന് ആവശ‍്യപ്പെട്ട് ഇഡി കോടതിയെ സമീപിച്ചിരുന്നു.

പിന്നീട് കൊല്ലം വിജിലൻസ് കോടതിയുടെ ഉത്തരവ് പ്രകാരമാണ് ഇഡി കേസെടുത്ത് അന്വേഷിക്കുന്നത്. കേസിലെ മുഖ‍്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി, സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരി, സ്വർണ വ‍്യാപാരി ഗോവർധൻ എന്നിവർ നടത്തിയ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച രേഖകളായിരിക്കും ഇഡി ആദ‍്യ ഘട്ടത്തിൽ അന്വേഷിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com