ലൈഫ് മിഷൻ കോഴകേസ്; സി എം രവീന്ദ്രനെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

ലൈഫ് മിഷൻ കോഴക്കേസിൽ റിമാൻഡിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ഇന്ന് വീണ്ടും കോടതിയിൽ ഹാജരാക്കും
ലൈഫ് മിഷൻ കോഴകേസ്; സി എം രവീന്ദ്രനെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും
Updated on

കൊച്ചി: ലൈഫ് മിഷൻ കോഴകേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ ചീഫ് സെക്രട്ടറി സി എം രവീന്ദ്രനെ എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് (enforcement directorate) വീണ്ടും ചോദ്യം ചെയ്യും. കേസിൽ രവീന്ദ്രനെ ഇഡി (enforcement directorate) ഇന്നലെ ചോദ്യം ചെയ്തിരുന്നു. ഇന്നലെ അദ്ദേഹം നൽകിയ ഉത്തരങ്ങളിൽ വ്യക്തത വരുത്തുന്നതിനായാണ് വീണ്ടും ചോദ്യം ചെയ്യുന്നതെന്നുമാണ് ഇഡിയുടെ വിശദീകരണം.

ഇതിനായി രവീന്ദ്രനെ ഇഡി (enforcement directorate) താമസിക്കാതെ തന്നെ വീണ്ടും വിളിപ്പിച്ചേക്കും. ലൈഫ് മിഷൻ കോഴയുമായി ബന്ധപ്പെട്ട എല്ലാ വഴിവിട്ട നടപടികളും സി.എം.രവീന്ദ്രന്‍റെ അറിവോടെയാണെന്നാണ് സ്വപ്ന മൊഴി നൽകിയിരുന്നു. കൂടാതെ രാവീന്ദ്രന്‍റെ പേരു പരാമർശിക്കുന്ന സ്വപ്നയുടേയും ശിവശങ്കറിന്‍റേയും വാട്സ് ആപ്പ് ചാറ്റും ഇഡിയുടെ പക്കലുണ്ട്.

അതേ സമയം ലൈഫ് മിഷൻ കോഴക്കേസിൽ റിമാൻഡിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ഇന്ന് വീണ്ടും കോടതിയിൽ ഹാജരാക്കും. റിമാൻ‍ഡ് കാലാവധി പുതുക്കുന്നതിനായാണ് കോടതിയിൽ വീണ്ടും ഹാജരാക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com