കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: സഹകരണ രജിസ്ട്രാറും റബ്കോ എംഡിയും ഇന്ന് ഇഡിക്കു മുന്നിൽ

കരുവന്നൂർ ബാങ്ക് റബ്കോയിൽ പണം നിക്ഷേപിച്ചിരുന്നു
Karuvannur service cooperative bank
Karuvannur service cooperative bankfile
Updated on

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ അന്വേഷണം സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരിലേക്ക്. റബ്കോ എംഡിക്കും സഹകരണ രജിസ്ട്രാർക്കും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നൽകി. ബുധനാഴ്ച രാവിലെ 11 മണിക്ക് ഹാജരാവാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

കരുവന്നൂർ ബാങ്ക് റബ്കോയിൽ പണം നിക്ഷേപിച്ചിരുന്നു. പ്രതിസന്ധി ഉയർന്ന പശ്ചാത്തലത്തിൽ ഈ നിക്ഷേപം തിരികെ വാങ്ങാനുള്ള ആലോചനകൾ നടന്നിരുന്നെങ്കിലും ഫലം ഉണ്ടായില്ല. ബാങ്കിൽ തട്ടിപ്പ് ആരോപണം ഉയർന്നതിന് പിന്നാലെ സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധനയും അന്വേഷണവും നടന്നിരുന്നു. ടിവി ഹരിദാസനാണ് റബ്കോ എംഡി.

അതിനിടെ കോടതിയിൽ ഹാജരാക്കിയ അരവിന്ദാക്ഷനെയും ജിൽസനെയും വീണ്ടും ഈ കസ്റ്റഡിയിൽ വിട്ടു. 14 ദിവസത്തേക്കാണ് റിമാൻഡിൽ വിട്ടത്. കേസിൽ പ്രതികളുടെ ജാമ്യ അപേക്ഷ ഈമാസം 12ന് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com