വി.എസ്. ശിവകുമാറിന് വീണ്ടും ഇഡി നോട്ടീസ്

അനധിക്യത സ്വത്ത് സമ്പാദനം, കള്ളപ്പണമിടപാട് തുടങ്ങിയ വിഷയങ്ങളിലാണ് ഇ.ഡി അന്വേഷണം നടത്തുന്നത്
വി.എസ്. ശിവകുമാറിന് വീണ്ടും ഇഡി നോട്ടീസ്

തിരുവനന്തപുരം: മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ വി.എസ്. ശിവകുമാറിന് വീണ്ടും ഇൻഫോഴ്‌സ്‌മെന്‍റ് ഡയറക്റ്ററേറ്റിന്‍റെ നോട്ടീസ്. തിങ്കാളാഴ്ച കൊച്ചിയിലെ ഇഡി ഓഫിസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം.

കഴിഞ്ഞ മാസം 20ന് അദ്ദേഹത്തെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചെങ്കിലും പീന്നിട് മാറ്റിവയ്ക്കുകയായിരുന്നു. അനധിക്യത സ്വത്ത് സമ്പാദനം, കള്ളപ്പണമിടപാട് തുടങ്ങിയ വിഷയങ്ങളിലാണ് ഇഡി അന്വേഷണം നടത്തുന്നത്.

തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രി കൈമാറ്റവുമായി ബന്ധപ്പെട്ടും പരിശോധന നടക്കുന്നുണ്ട്. അനധികൃത സ്വത്ത് സമ്പാദന കേസിൽ ശിവകുമാറിനെ ഒന്നാം പ്രതിയാക്കി വിജിലൻസ് സ്പെഷൽ സെൽ നേരത്തെ എഫ്ഐആർ കോടതിയിൽ സമർപ്പിച്ചിരുന്നു.

ശിവകുമാർ മന്ത്രിയായിരുന്നപ്പോൾ രണ്ട് സുഹൃത്തുക്കളുടെയും ഡ്രൈവറുടെയും പേരിൽ ബിനാമി സ്വത്ത് സമ്പാദിച്ചുവെന്നാണ് എഫ്ഐആറിൽ പറയുന്നത്. 2016 ലാണ് ശിവകുമാറിനെതിരേ വിജിലൻസിൽ പരാതി ലഭിക്കുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com