ഇഡി ഉദ്യോഗസ്ഥൻ പ്രതിയായ കൈക്കൂലി കേസ്; ഇഡി കളളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നുവെന്ന് പരാതിക്കാരൻ

പരാതിക്കാരനായ തന്നെ ആദ്യം ഇഡി വിളിപ്പിച്ചതിന് പിന്നിലെ ചേതോവികാരം മനസിലാകുന്നില്ലെന്ന് അനീഷ് ബാബു.
ED officer accused in bribery case; Complainant Aneesh Babu says ED is trying to implicate him in fraud case

അനീഷ് ബാബു

Updated on

കൊച്ചി: ഇഡി ഉദ്യോഗസ്ഥൻ പ്രതിയായ കൈക്കൂലി കേസിൽ തന്നെ ഇഡി കളളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നുവെന്ന് പരാതിക്കാരനായ അനീഷ് ബാബു. തെളിവുകളില്ലാതെ തനിക്കെതിരേ മുന്നോട്ട് പോകാനാണ് നീക്കമെങ്കിൽ കുടുംബത്തോടൊപ്പം ആത്മഹത്യ ചെയ്യുമെന്നും ഫെയ്സ്ബുക്ക് ലൈവിലെത്തിയ അനീഷ് ബാബു പ്രതികരിച്ചു.

പരാതിക്കാരനായ തന്നെ ആദ്യം ഇഡി വിളിപ്പിച്ചതിന് പിന്നിലെ ചേതോവികാരം മനസിലാകുന്നില്ല. പ്രതിക്ക് ഇത്രയും പെട്ടെന്ന് ജാമ്യം കിട്ടിയതിനു പിന്നിൽ ദുരൂഹതയുണ്ട്.

തന്നെ ഒരു പാർട്ടിയും വിളിച്ചിട്ടില്ലെന്നും വിജിലൻസുമായി ബന്ധമില്ലെന്നും അനീഷ് ബാബു പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com