

പി.വി. അൻവർ
തിരുവനന്തപുരം: കേരള ഫിനാൻഷ‍്യൽ കോർപ്പറേഷനുമായി ബന്ധപ്പെട്ട വായ്പാ തട്ടിപ്പ് കേസിൽ മുൻ നിലമ്പൂർ എംഎൽയും തൃണമൂൽ കോൺഗ്രസ് നേതാവുമായ പി.വി. അൻവറിനെ എൻഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റ് ചോദ‍്യം ചെയ്തേക്കും. കേസിൽ കഴിഞ്ഞ ദിവസം അൻവറിന്‍റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇത് വിശദമായി പരിശോധിച്ച ശേഷമായിരിക്കും ചോദ‍്യം ചെയ്യാൻ വിളിപ്പിക്കുക.
സ്വത്ത് വിവരങ്ങളിൽ ഉൾപ്പെടെ വ‍്യക്തത വരുത്താൻ വേണ്ടിയാണ് ഇഡി ചോദ‍്യം ചെയ്യാൻ വിളിപ്പിക്കുന്നത്. അൻവറിന്‍റെ സ്വത്തുക്കളിൽ പ്രത‍്യേക കാലയളവിൽ വർധവനവുണ്ടായെന്നാണ് ഇഡിയുടെ കണ്ടെത്തൽ.
2016ൽ അൻവറിന് 14.38 കോടി സ്വത്താണ് ഉണ്ടായിരുന്നത്. 2021 ആയപ്പോൾ 64.14 കോടിയായി വർധിച്ചതിൽ കൃത്യമായി വിശദീകരണം നൽകാൻ അൻവറിനായില്ലെന്ന് നേരത്തെ ഇഡി വാർത്താക്കുറിപ്പിലൂടെ വ‍്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം മണിക്കൂറുകൾ നീണ്ട ചോദ‍്യം ചെയ്യലിനു ശേഷമാണ് അൻവറിന്‍റെ മൊഴി രേഖപ്പെടുത്തിയത്.