ദുൽക്കറിന്‍റെ വീട്ടിലുൾപ്പടെ 17 ഇടങ്ങളിൽ ഇഡി റെയ്ഡ്

പ്രാഥമികാന്വേഷണത്തിന്‍റെ ഭാഗമായിട്ടാണ് ഇഡി കൊച്ചി യൂണിറ്റിലെ ഉദ‍്യോഗസ്ഥർ റെയ്ഡ് നടത്തിയത്
ed raid at dulquer salmaan house

ദുൽക്കറിന്‍റെ വീട്ടിലുൾപ്പടെ 17 ഇടങ്ങളിൽ ഇഡി റെയ്ഡ്

Updated on

കൊച്ചി: വ്യാജരേഖകളുണ്ടാക്കി ആഢംബര വാഹനങ്ങൾ ഭൂട്ടാനിൽ നിന്ന് ഇന്ത്യയിലേക്കു കടത്തിയെന്ന കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റ് (ഇഡി) നടൻ ദുൽഖർ സൽമാന്‍റെ വീട്ടിൽ ഉൾപ്പടെ 17 ഇടങ്ങളിൽ റെയ്ഡ് നടത്തി. നേരത്തെ ഇതേ കേസിൽ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇഡി റെയ്ഡ് നടത്തിയത്.

മമ്മൂട്ടിയുടെ കടവന്ത്രയിലെ വീട്ടിലും നടൻ അമിത് ചക്കാലയ്ക്കൽ, പൃഥ്വിരാജ് എന്നിവരുടെ വീട്ടിലും ദുൽക്കറിന്‍റെ മൂന്നു വീട്ടിലും ഇഡി റെയ്ഡ് നടത്തി. പ്രാഥമികാന്വേഷണത്തിന്‍റെ ഭാഗമായിട്ടാണ് ഇഡി കൊച്ചി യൂണിറ്റിലെ ഉദ‍്യോഗസ്ഥർ റെയ്ഡ് നടത്തിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com