സാമ്പത്തിക ക്രമക്കേട്: പാലിയക്കര ടോൾ പ്ലാസയിൽ ഇഡി റെയ്ഡ്

1 കോടിയിലേറെ രൂപയുടെ അനധികൃത ഇടപാടുകൾ നടന്നുവെന്നായിരുന്നു പരാതി
പാലിയേക്കര ടോൾ പ്ലാസ
പാലിയേക്കര ടോൾ പ്ലാസ
Updated on

തൃശൂർ: പാലിയക്കര ടോൾ പ്ലാസയിൽ ഇഡി റെയ്ഡ്. സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച് പരാതികൾ ലഭിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് ഇഡി റെയ്ഡ്. തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് പരിശോധന ആരംഭിച്ചത്.

പാലിയക്കര ടോൾസ പ്ലാസയിലെ റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് നടന്ന ചില സാമ്പത്തിക ഇടപാടുകളിൽ സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ടെന്ന പരാതിയിലാണ് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് പരിശോധന നടക്കുന്നത്.

സർവീസ് റോഡ് നിർമ്മാണം, പരസ്യ ബോർജഡുകൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട് 1 കോടിയിലേറെ രൂപയുടെ അനധികൃത ഇടപാടുകൾ നടന്നുവെന്നായിരുന്നു പരാതി ഉയർന്നിരുന്നത്. ഇതിൽ സിബിഐ കേസും രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനിടെയാണ് ഈ ഇടപാടുകളുടെ മറവില്‍ കള്ളപ്പണ ഇടപാടുകള്‍ നടന്നിട്ടുണ്ടോയെന്ന് ഇഡി പരിശോധിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com