ശ്രീലങ്കയിലേക്കുള്ള ചൂര കയറ്റുമതി: ലക്ഷദ്വീപ് എംപിയുടെ വീട്ടിൽ റെയ്ഡ്

ശ്രീലങ്കയിലേക്കുള്ള ചൂര കയറ്റുമതി: ലക്ഷദ്വീപ് എംപിയുടെ വീട്ടിൽ റെയ്ഡ്

കൊച്ചി: ശ്രീലങ്കയിലേക്കു ട്യൂണ മത്സ്യം (ചൂര) കയറ്റുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്‍റെ ഓഫീസിലും വീട്ടിലും എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് റെയ്ഡ് നടത്തി. ഡൽഹിയിലെ ഔദ്യോഗിക വസതിയിലും ആന്ത്രോത്ത് ദ്വീപിലെ വീട്ടിലുമായിരുന്നു പരിശോധന. ബേപ്പൂരിലെ ഒരു സ്ഥാപനത്തിലും കൊച്ചിയിലെ രണ്ടു ബന്ധുവീടുകളിലും പരിശോധന നടത്തിയെന്നാണ് വിവരം.

2016-17 കാലഘട്ടത്തിൽ ലക്ഷദ്വീപ് കോഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷന്‍റെ ചില ഉദ്യോഗസ്ഥരും ഫൈസലുമായി ചേർന്ന് ടെൻഡർ നടപടികൾ പാലിക്കാതെ മത്സ്യം കയറ്റുമതി ചെയ്തുവെന്നാണ് കേസ്.

മത്സ്യത്തൊഴിലാളികളിൽ നിന്ന് 287 ടൺ മത്സ്യം സംഭരിച്ചുവെന്നും പണം നൽകിയില്ലെന്നും സിബിഎ കണ്ടെത്തിയിരുന്നു. ഇതിന്‍റെ ചുവടുപിടിച്ചാണ് ഇഡി അന്വേഷണം ആരംഭിച്ചത്. എംപിയുമായി ബന്ധപ്പെട്ട രേഖകളും സാമ്പത്തിക ഇടപാട് സംബന്ധിച്ച രേഖകലും പരിശോധനയിൽ കണ്ടെടുത്തിട്ടുണ്ടെന്നാണ് ഇഡി നൽകുന്ന വിവരം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com