മൂന്ന് ജില്ലകളിൽ ഇഡി റെയ്ഡ്; സഹകരണ ബാങ്ക് ശാഖകളിലും ജീവനക്കാരുടെ വീടുകളിലും പരിശോധന

കള്ളപ്പണം വെളിപ്പിക്കൽ തടയൽ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസുകളുടെ തുടരന്വേഷണത്തിന്‍റെ ഭാഗമായാണ് നടപടി
മൂന്ന് ജില്ലകളിൽ ഇഡി റെയ്ഡ്; സഹകരണ ബാങ്ക് ശാഖകളിലും ജീവനക്കാരുടെ വീടുകളിലും പരിശോധന

മൂന്ന് ജില്ലകളിൽ ഇഡി റെയ്ഡ്; സഹകരണ ബാങ്ക് ശാഖകളിലും ജീവനക്കാരുടെ വീടുകളിലും പരിശോധന

Representative Image

Updated on: 

കൊച്ചി: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇഡി റെയ്ഡ്. സഹകരണ ബാങ്കുകൾ കേന്ദ്രീകരിച്ച് തൃശൂർ, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിലായി ബാങ്ക് ഓഫീസുകൾ ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും വീടുകൾ എന്നിവിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.

കള്ളപ്പണം വെളിപ്പിക്കൽ തടയൽ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസുകളുടെ തുടരന്വേഷണത്തിന്‍റെ ഭാഗമായാണ് നടപടിയെന്നാണ് വിവരം. രാവിലെ ആറരയോടെയാണ് പരിശോധന ആരംഭിച്ചത്

തൃശൂരിൽ അഞ്ചിടങ്ങളിലും എറണാകുളം ജില്ലയിലെ അങ്കമാലി അർബൻ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട നാല് കേന്ദ്രങ്ങളിലും റെയ്ഡ് പുരോഗമിക്കുകയാണ്. വ്യാജ വായ്പകൾ വഴി അങ്കമാലി അർബൻ ബാങ്കിൽ 121 കോടി രൂപയുടെ ക്രമക്കേട് നടന്നതായി ഇഡി നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന്‍റെ തുടർച്ച‍യായാണ് റെയ്ഡ്.

logo
Metro Vaartha
www.metrovaartha.com