ഗോകുലം ഗോപാലന്‍റെ വീട്ടിലുൾപ്പടെ 5 ഇടങ്ങളിൽ ഇഡി റെയ്ഡ്

ഗോഗുലം ഗോപാലനെ ഇഡി ചോദ്യം ചെയ്യുന്നതായി വിവരം
ED raids Gokulam Gopalan chennai kozhikode firms

കോഴിക്കോട്ടുള്ള ഗോകുലം ഗോപാലന്‍റെ സ്ഥാപനത്തിലും ഇഡി റെയ്ഡ്

Updated on

ചെന്നൈ: ചെന്നൈയ്ക്കു പിന്നാലെ വ്യവസായിയും സിനിമാ നിർമാതാവുമായ ഗോകുലം ഗോപാലന്‍റെ വീട്ടിലും സ്ഥാപനങ്ങളിലും ഇഡി റെയ്ഡ്. 5 ഇടങ്ങളിലായാണ് റെയ്ഡ് പുരോഗമിക്കുന്നത്. ഗോഗുലം ഗോപാലനെ ഇഡി ചോദ്യം ചെയ്യുന്നതായാണ് വിവരം. അടുത്തിടെയെത്തിയ 1000 കോടിയുടെ വിദേശ നിക്ഷേപത്തെക്കുറിച്ചുള്ള വിവരം തേടുന്നുവെന്നാണ് റിപ്പോപർട്ട്.

ചെന്നൈ കോടമ്പാക്കത്തുള്ള ഗോകുലം ചിറ്റ്സ് ഫിനാൻസിന്‍റെ കോർപ്പറേറ്റ് ഓഫീസിലും റെയ്ഡ് തുടരുകയാണ്. വെള്ളിയാഴ്ച രാവിലെ മുതലാണ് പരിശോധന ആരംഭിച്ചത്. 'എമ്പുരാൻ' ചിത്രത്തിന്‍റെ നിർമ്മാതാവായിരുന്നു ഗോകുലം ഗോപാലൻ. റിലീസ് ചെയ്തതിന് ശേഷം ചിത്രം വലിയ വിവാദങ്ങളായിരുന്നു സൃഷ്ടിച്ചിരുന്നത്.

അതേസമയം, ഇഡി റെയ്ഡിനെതിരെ പ്രതികരിച്ച് പ്രതിപക്ഷ പാർട്ടികൾ രംഘത്തെത്തി. റെയ്ഡിനു കാരണം സിനിമയാണെന്നത് എല്ലാവർക്കുമറിയാമെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. ഇഡി റെയ്ഡ് പ്രതീക്ഷിച്ചിരുന്നതാണെന്നും ഒരു ലേഖനം എഴുതാനോ സിനിമ എടുക്കാനോ പറ്റാത്ത അവസ്ഥയാണ് രാജ്യത്തെന്നും റെയ്ഡിലൂടെ ഭീഷണിപ്പെടുത്തുക എന്നതാണ് ബിജെപിയുടെ രീതിയെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു. സാംസ്കാരിക രംഗത്തെ അടിച്ചമർത്താനുള്ള ബിജെപി നീക്കത്തിന്‍റെ ഭാഗമാണ് ഇതെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണനും പ്രതികരിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com