
കോട്ടയത്തും പാലക്കാടും എസ്ഡിപിഐ പ്രവർത്തകരുടെ വീടുകളിൽ ഇഡി റെയ്ഡ്
file image
കോട്ടയം: കോട്ടയം, പാലക്കാട് ജില്ലകളിലെ എസ്ഡിപിഐ പ്രവർത്തകരുടെ വീടുകളിൽ ഇഡി റെയ്ഡ്. കോട്ടയം വാഴൂർ സ്വദേശി നിഷാദിന്‍റെ വീട്ടിലും ഒറ്റപ്പാലത്ത് പനമണ്ണ സ്വദേശിയുടെ വീട്ടിലുമാണ് നിലവിൽ ഇഡി റെയ്ഡ് നടക്കുന്നത്.
പിഎഫ്ഐ മുൻ ഡിവിഷൻ സെക്രട്ടറിയായിരുന്നു നിഷാദ്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നാണ് വിവരം. രാവിലെ 10 മണിയോടെയാണ് ഇഡി റെയ്ഡ് ആരംഭിച്ചത്.