കേരളത്തിലെ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീട്ടിൽ ഇഡി റെയ്ഡ്

പോപ്പുലർ ഫ്രണ്ടിന് വിദേശ ഇടപാടിലൂടെ കള്ളപ്പണം ലഭിച്ചതായി ഇഡിക്ക് വിവരം ലഭിച്ചിരുന്നു
Representative image
Representative image

തൃശൂർ: സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ്. എറണാകുളം, തൃശൂർ, മലപ്പുറം, വയനാട് എന്നീ ജില്ലകളിലായി 12 ഇടങ്ങളിലാണ് റെയ്ഡ് നടത്തുന്നത്.

പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട കേസിൽ ഡൽഹിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ചാവക്കാട് പിഎഫ്ഐ മുൻ സംസ്ഥാന നേതാവ് അബ്ദുൾ ലത്തീഫിന്‍റെ വീട്ടിൽ അടക്കം റെയ്ഡ് നടത്തുന്നത്.

പോപ്പുലർ ഫ്രണ്ടിന് വിദേശ ഇടപാടിലൂടെ കള്ളപ്പണം ലഭിച്ചതായി ഇഡിക്ക് വിവരം ലഭിച്ചിരുന്നു. ട്രസ്റ്റുകളുടെ മറവിൽ ലഭിച്ച പണം വ്യാപകമായി ദേശവിരുദ്ധ പ്രവർത്തനത്തിനായി ഉപയോഗിച്ചതായാണ് കണ്ടെത്തൽ.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com