ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ നടപടി കടുപ്പിച്ച് ഇഡി; വധശ്രമക്കേസിൽ ആദ്യമായി പിഎംഎൽഎ വകുപ്പ് ഉൾപ്പെടുത്തി

പൊലീസ് കേസിലെ മുഴുവൻ പ്രതികളെയും ഇഡി കേസിലും പ്രതികളാക്കിയിട്ടുണ്ട്
ed registers case under pmla act on attack against ed officials

ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ നടപടി കടുപ്പിച്ച് ഇഡി; വധശ്രമക്കേസിൽ ആദ്യമായി പിഎംഎൽഎ വകുപ്പ് ഉൾപ്പെടുത്തി

Updated on

കൊച്ചി: മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വസതിയിൽ റെയ്ഡ് നടത്താനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) കേസെടുത്ത് ഇഡി. പൊലീസ് കേസിലെ മുഴുവൻ പ്രതികളെയും ഇഡി കേസിലും പ്രതികളാക്കിക്കൊണ്ടാണ് പുതിയ നീക്കം.

ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് പിന്നിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നാണ് ഇഡി അന്വേഷിക്കുന്നത്. അന്വേഷണം നേരിടുന്നവരുടെ പണമിടപാടുകൾ, ഗൂഢാലോചന എന്നിവയാവും ഇഡി പ്രധാനമായും അന്വേഷിക്കുക. സംഭവസമയം സ്ഥലത്ത് ഉണ്ടായിരുന്ന നേതാക്കളെയും അന്വേഷണ പരിധിയിൽ കൊണ്ടുവരും.

മേയ് 27 നാണ് പിണറായി വിജയന്‍റെ വസതിക്ക് മുന്നിൽ ആക്രമണം നടന്നത്. സംഭവത്തിൽ 27 പേരെ ആണ് പൊലീസ് പ്രതിചേർത്തിരുന്നത്. പിഎംഎൽഎ നിയമത്തിൽ വധശ്രമവും ഗൂഢാലോചനയും ഷെഡ്യൂൾ ഒഫൻസിൽ വരുന്ന കുറ്റകൃത്യങ്ങളാണെന്നതിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ്ഐആറിൽ പ്രതിചേർത്തവരെ ഇഡിയും പ്രതികളാക്കിയത്. വധശ്രമക്കേസിൽ പിഎംഎൽഎ ചുമത്തുന്നത് ഇതാദ്യമാണ്.

logo
Metro Vaartha
www.metrovaartha.com