134 രേഖകൾ വേണം, വീണക്കെതിരേ പരമാവധി തെളിവ് ശേഖരിക്കാൻ ഇഡി; കോടതിയെ സമീപിച്ചു

എസ്എഫ്ഐഒ കസ്റ്റഡിയിലെടുത്ത രേഖകൾ വിട്ടുനൽകണമെന്നാവശ്യപെട്ടാണ് ഇഡി കോടതിയെ സമീപിച്ചത്
ed seeks evidence against veena t approaches court

വീണ വിജയൻ

Updated on

കൊച്ചി: മാസപ്പടി കേസിൽ നിർണായക നീക്കവുമായി ഇഡി. എസ്എഫ്ഐഒ കസ്റ്റഡിയിലെടുത്ത രേഖകൾ വിട്ടുനൽകണമെന്നാവശ്യപെട്ട് ഇഡി കോടതിയെ സമീപിച്ചു. വീണയും സിഎംആർഎല്ലും ഉണ്ടാക്കിയ രേഖകളടക്കം ആവശ്യപ്പെട്ടാണ് ഇഡി പിഎംഎൽഎ കോടതിയെ ഇഡി സമീപിച്ചത്.

ആകെ 134 രേഖകളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എക്സാലോജിക് ബാങ്ക് സ്റ്റേറ്റ്മെന്‍റ് വിവരങ്ങൾ, വീണയുടെ ഐടി റിട്ടേൺ വിവരങ്ങൾ, എംപവർ ഇന്ത്യ ക്യാപിറ്റൽ കമ്പനി ലോൺ വിശദാംശങ്ങൾ, വീണയുടെ ലോൺ തിരിച്ചടവിന്‍റെ വിശദാംശങ്ങൾ, എന്നിവയടക്കമാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്.

കേസിൽ വീണ വിജയനെ‍യും സിഎംഐആർഎൽ എംഡി ശശിധരൻ കർത്തയ്ക്കും സമൻസ് നൽകും മുൻപ് തെളിവ് ശേഖരണം നടത്താണ് ഇഡിയുടെ നീക്കം. ചോദ്യം ചെയ്യാനോ അറസ്റ്റു ചെയ്യാനോ തടസങ്ങളില്ലെങ്കിലും തെളിവുകൽ പൂർണമായും ശേഖരിച്ച് ശേഷം അത്തരം നടപടികളിലേക്ക് കടക്കാമെന്നാണ് തീരുമാനം. ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള കേസായതിനാൽ എന്തെങ്കിലും പാളിച്ചകളുണ്ടായാൽ പ്രശ്നമാവുമെന്ന കണക്കുകൂട്ടലിലാണ് ഇത്രയധികം തയാറെടുപ്പുകൾ നടത്തുന്നതെന്നാണ് സൂചന.

logo
Metro Vaartha
www.metrovaartha.com