നടൻ ജയസൂര‍്യയുടെ 39 ലക്ഷത്തിന്‍റെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

സേവ് ബോക്സ് ആപ്പിന്‍റെ ബ്രാൻഡ് അംബാസിഡറായിരുന്ന ജയസൂര‍്യയെ ഇഡി രണ്ടു തവണ കേസുമായി ബന്ധപ്പെട്ട് ചോദ‍്യം ചെയ്തിരുന്നു
ed seized actor jayasurya properties in save box app fraud case

ജയസൂര‍്യ

Updated on

കൊച്ചി: നടൻ ജയസൂര‍്യയുടെ 39 ലക്ഷത്തിന്‍റെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് ഇഡിയുടെ നടപടി. സേവ് ബോക്സ് ആപ്പിന്‍റെ ബ്രാൻഡ് അംബാസിഡറായിരുന്ന ജയസൂര‍്യയെ ഇഡി രണ്ടു തവണ കേസുമായി ബന്ധപ്പെട്ട് ചോദ‍്യം ചെയ്തിരുന്നു.

നടന്‍റെയും അദ്ദേഹത്തിന്‍റെ ഭാര‍്യയുടെയും ബാങ്ക് അക്കൗണ്ടിൽ ഒരു കോടിയോളം രൂപ എത്തിയതായി നേരത്തെ തന്നെ ഇഡി കണ്ടെത്തിയിരുന്നു.

നടന്‍റെ കൂടുതൽ അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം വ‍്യാപിപ്പിക്കുമെന്ന് ഇഡി വ‍്യക്തമാക്കിയിരുന്നു. സേവ് ബോക്സ് എന്ന പേരിൽ വിവിധ ഇടങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ തുടങ്ങാമെന്ന പേരിൽ പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെടുത്തെന്നാണ് കേസ്.

പരസ‍്യത്തിൽ അഭിനയിക്കുക മാത്രമാണ് താൻ ചെയ്തതെന്നും ആപ്പ് ഉടമ സ്വാതിഖ് റഹീമുമായുള്ളത് ബ്രാൻഡ് അംബാസിഡർ ബന്ധം മാത്രമാണെന്നുമായിരുന്നു ജയസൂര‍്യയുടെ മൊഴി.

logo
Metro Vaartha
www.metrovaartha.com