ഗോകുലം ഗോപാലനെ വിടാതെ ഇഡി; ചോദ്യം ചെയ്യലിന് ഹാജരാകാൻ വീണ്ടും നോട്ടീസ്

ഗോകുലം ഗ്രൂപ്പിൽ 593 കോടിയുടെ ഫെമ ചട്ടലംഘനം നടന്നതായാണ് ഇഡിയുടെ നിഗമനം
ed sent notice again to gokulam gopalan for questioning

ഗോകുലം ഗോപാലൻ

Updated on

കൊച്ചി: വ്യവസായിയും സിനിമ നിർമാതാവുമായ ഗോകുലം ഗോപാലന് വീണ്ടും ഇഡി നോട്ടീസ്. ഈ മാസം 22 ന് ചോദ്യം ചെയ്യലിന് ഹാജരാവാൻ നിർദേശിച്ചാണ് നോട്ടീസ്.

നോരിട്ടെത്തുകയോ പ്രതിനിധികളെ അയക്കുകയോ ചെയ്യാമെന്നും നോട്ടീസിൽ ഇഡി വ്യക്തമാക്കുന്നു. തിങ്കളാഴ്ച കൊച്ചി ഓഫിസിൽ ഗോകുലം ഗോപാലനെ 6 മണിക്കൂറോളം ഇഡി ചോദ്യം ചെയ്തിരുന്നു.

ഗോകുലം ഗ്രൂപ്പിൽ 593 കോടിയുടെ ഫെമ ചട്ടലംഘനം നടന്നതായാണ് ഇഡിയുടെ നിഗമനം. അിൽ കൂടുതൽ തുകയ്ക്ക് ലംഘനം നടന്നിട്ടുണ്ടോ എന്ന് ഇഡി അന്വേഷിച്ച് വരികയാണ്. ചട്ടം ലംഘിച്ച് വിദേശത്തു നിന്നെത്തിച്ച പണം എന്ത് ആവശ്യത്തിനാണ് ചെലവഴിച്ചിരിക്കുന്നത് എന്ന് ഇഡി അന്വേഷിക്കുന്നുണ്ട്. എമ്പുരാൻ വിവാദത്തിനു പിന്നാലെയാണ് നിർമാതാവ് ഗോകുലം ഗോപാലൻ ഇഡി ഒഫിസിൽ കയറിയിറങ്ങുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com