ed summons against tantri kandaru rajeevaru and n vasu in sabarimala gold theft case

എൻ. വാസു |കണ്ഠര് രാജീവര്

കൊച്ചി ഓഫിസിൽ ഹാജരാവണം; തന്ത്രിക്കും എൻ. വാസുവിനും ഇഡി സമൻസ്

ഇരുവരോടും അടുത്ത ആഴ്ച കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാണമെന്ന് നിര്‍ദേശിച്ചാണ് സമൻസ്
Published on

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തന്ത്രി കണ്ഠര് രാജീവര്‍ക്കും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എൻ. വാസുവിനും ഇഡി സമൻസ്. ഇരുവരോടും അടുത്ത ആഴ്ച കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാണമെന്ന് നിര്‍ദേശിച്ചാണ് സമൻസ്.

ശബരിമല സ്വർണക്കൊള്ളയിൽ എസ്ഐടി പ്രതി ചേര്‍ത്തവരെയെല്ലാം ഇഡി ചോദ്യം ചെയ്യുകയാണ്. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്കും ഇഡി ഉടന്‍ നോട്ടീസ് അയക്കുമെന്നാണ് വിവരം.

logo
Metro Vaartha
www.metrovaartha.com