ed takes decisive action in karuvannur black money case Will write letter to state police chief

കരുവന്നൂർ കള്ളപ്പണ കേസിൽ നിർണായക നീക്കത്തിന് ഇഡി; സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നൽകും

file image

കരുവന്നൂർ കള്ളപ്പണ കേസിൽ നിർണായക നീക്കത്തിന് ഇഡി; സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നൽകും

സിപിഎമ്മിനെ പ്രതി ചേർത്തതും പാർട്ടി അക്കൗണ്ടുകളിലേക്ക് പണം എത്തിയ വിവരങ്ങളും ഇഡി കൈമാറും
Published on

കൊച്ചി: കരുവന്നൂർ കള്ളപ്പണ കേസിൽ നിർണായക നീക്കത്തിന് ഒരുങ്ങി ഇഡി. കേസ് അന്വേഷണത്തിലെ കണ്ടെത്തൽ സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് ഇഡി കത്ത് നൽകും.

സിപിഎമ്മിനെ പ്രതി ചേർത്തതും പാർട്ടി അക്കൗണ്ടുകളിലേക്ക് പണം എത്തിയ വിവരങ്ങളും വായ്പയെടുത്ത് ബാങ്കിന് സാമ്പത്തിക ബാധ‍്യതയുണ്ടാക്കിയ പ്രതികളുടെ വിവരങ്ങൾ അടക്കം ഇഡി കൈമാറും. കേസിൽ അന്തിമ കുറ്റപത്രം സമർപ്പിച്ച ശേഷമാകും നടപടിയുണ്ടാവുക.

കേസുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസിനെ കഴിഞ്ഞ ദിവസം ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. നാലു വർഷം കഴിഞ്ഞിട്ടും അന്വേഷണത്തിൽ പുരോഗതിയില്ലാത്തത് എന്താണെന്ന് കോടതി ചോദിച്ചിരുന്നു.

ഇതുപോലെ പോയാൽ കേസ് സിബിഐക്ക് കൈമാറേണ്ടി വരുമെന്നും കോടതി പറഞ്ഞിരുന്നു. എന്നാൽ കേസുമായി ബന്ധപ്പെട്ട രേഖകളെല്ലാം ഇഡി കൊണ്ടു പോയതിനാലാണ് അന്വേഷണം പൂർത്തിയാക്കാനാവാത്തതെന്നാണ് സംസ്ഥാന സർക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകൻ അറിയിച്ചത്.

എന്തിനാണ് അന്വേഷണത്തിന് ഒറിജിനൽ രേഖകൾ തന്നെ വേണമെന്ന് സർക്കാർ വാശിപിടിക്കുന്നതെന്ന് കോടതി മറുചോദ‍്യം ചോദിച്ചിരുന്നു. ഈ സാഹചര‍്യത്തിലാണ് ഇഡി രേഖകൾ കൈമാറാൻ തീരുമാനിച്ചതെന്നാണ് വിവരം.

logo
Metro Vaartha
www.metrovaartha.com