മാസപ്പടി: ശശിധരൻ കർത്തയുടെ വീട്ടിലെത്തി ഇഡി ചോദ്യം ചെയ്യുന്നു

സിഎംആർഎല്ലിന്‍റെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ മൊഴിയായി ശേഖരിക്കുകയാണ് ഇഡിയുടെ ലക്ഷ്യം
മാസപ്പടി:  ശശിധരൻ കർത്തയുടെ വീട്ടിലെത്തി ഇഡി ചോദ്യം ചെയ്യുന്നു
Updated on

കൊച്ചി: സിആർഎംഎൽ എംഡി എസ്.എൻ ശശിധരൻ കർത്തയുടെ വീട്ടിലെത്തി ഇഡി ചോദ്യം ചെയ്യുന്നു. ചൊവ്വാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം ഇഡിക്കു മുന്നിൽ എത്തിയിരുന്നില്ല. തുടർന്നാണ് അദ്ദേഹത്തിന്‍റെ വീട്ടിലെത്തി ഇഡി മൊഴിയെടുക്കുന്നത്.

സിഎംആർഎല്ലിന്‍റെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ മൊഴിയായി ശേഖരിക്കുകയാണ് ഇഡിയുടെ ലക്ഷ്യം. കമ്പനിയെ സം ബന്ധിച്ച് പുറത്തുവരാത്ത രഹസ്യവിവരങ്ങളോ അക്കൗണ്ടുകളോ ഉണ്ടോ എന്നും പരിശോധിക്കും. അതേസമയം സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി ചോദ്യം ചെയ്യുന്നത് മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സിഎംആർഎൽ ഫിനാൻസ് ചീഫ് ജനറൽ മാനേജർ പി. സുരേഷ് കുമാറിനെ ഇന്നും ചോദ്യം ചെയ്യും

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com