ശബരിമലയിലെ സ്വർണക്കൊള്ള; അന്വേഷണത്തിന് ഇഡിയും

അന്വേഷണത്തിന്‍റെ ഭാഗമായി ഇഡി വിവര ശേഖരണം ആരംഭിച്ചു
enforcement directorate to investigate sabarimala gold theft case

ശബരിമലയിലെ സ്വർണക്കൊള്ള; അന്വേഷണത്തിന് ഇഡിയും

Updated on

കൊച്ചി: ശബരിമലയിലെ സ്വർണക്കൊള്ള അന്വേഷിക്കാൻ എൻഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റ്. അന്വേഷണത്തിന്‍റെ ഭാഗമായി ഇഡി വിവര ശേഖരണം ആരംഭിച്ചു. കഴിഞ്ഞ ദിവസം പ്രത‍്യേക അന്വേഷണ സംഘം സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ ഒന്നാം പ്രതിയാക്കി കേസെടുത്തതിനു പിന്നാലെയാണ് ഇഡിയും ഇതേ കേസിൽ അന്വേഷണത്തിനെത്തുന്നത്.

ദേവസ്വം വിജിലൻസിന്‍റെ റിപ്പോർട്ടുകളും മൊഴിയും ഇഡി പരിശോധിക്കും. പ്രാഥമിക അന്വേഷണത്തിനു ശേഷമായിരിക്കും ഇസിഐആർ രജിസ്റ്റർ ചെയ്യുന്ന കാര‍്യത്തിൽ തീരുമാനമെടുക്കുക. വൈകാതെ തന്നെ ഇഡി പ്രാഥമിക അന്വേഷണം നടത്തിയേക്കുമെന്നാണ് വിവരം.

ഉണ്ണികൃഷ്ണൻ പോറ്റി അടക്കം 10 പ്രതികളുള്ള കേസിൽ വിശ്വാസ വഞ്ചന, വ‍്യാജരേഖ ചമക്കൽ, കവർച്ച, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഒൻപത് ദേവസ്വം ബോർഡ് ഉദ‍്യോഗസ്ഥരെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. അതേസമയം, ദ്വാരപാലക ശിൽപ്പങ്ങൾ പരിശോധിക്കുന്ന സമയം സന്നിധാനത്ത് ഹാജരാകണമെന്ന് ഉണ്ണികൃഷ്ണൻ പോറ്റിയോട് ജസ്റ്റിസ് കെ.ടി. ശങ്കരനും നിർദേശിച്ചിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com