ശബരിമല സ്വർണക്കൊള്ള; കൽപേഷിനെ വീണ്ടും ചോദ്യം ചെയ്യാൻ ഇഡി

ബംഗളൂരു കേന്ദ്രീകരിച്ച് നടന്ന ഗുഢാലോചനയിൽ കൽപേഷിന് മുഖ്യ പങ്കുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ
ED to question Kalpesh again

കൽപേഷിനെ വീണ്ടും ചോദ്യം ചെയ്യാൻ ഇഡി

Updated on

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതി കൽപേഷിനെ വീണ്ടും ചോദ്യം ചെയ്യാൻ ഇഡി നോട്ടീസ് നൽകും. ബംഗളൂരു കേന്ദ്രീകരിച്ച് നടന്ന ഗുഢാലോചനയിൽ കൽപേഷിന് മുഖ്യ പങ്കുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ.

ചെന്നൈയിൽ നിന്ന് 474 ഗ്രാം സ്വർ‌ണം അടങ്ങി പാക്കറ്റ് ബെല്ലാരിയിലെ ജ്വല്ലറിയിൽ എത്തിച്ചെന്നാണ് കൽപേഷിന്‍റെ മൊഴി. ചെന്നൈയിലെ ജ്വല്ലറി ജീവനക്കാരനാണ് രാജസ്ഥാൻ സ്വദേശി കൽപേഷ്.

ജ്വല്ലറി ഉടമയുടെ നിർദേശപ്രകാരമാണ് സ്മാർട്ട് ക്രിയേഷൻസിൽ നിന്ന് സ്വർണം വാങ്ങിയതെന്നും ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയില്ലെന്നും കൽപേഷ് പറഞ്ഞിരുന്നു. ശബരിമലയിലെ കട്ടിള കൊണ്ടുപോയി സ്വർണം എടുത്ത കേസിൽ രണ്ടാംപ്രതിയാണ് കൽപേഷ്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പ്രതി ചേർത്തത്.

logo
Metro Vaartha
www.metrovaartha.com