പിണറായിക്കെതിരേ കേസെടുക്കാൻ ഇഡി; നിയമോപദേശം തേടുമെന്ന് ചെന്നിത്തല

നിലവിൽ ആഭ്യന്തര സെക്രട്ടറിയുടെ പക്കലാണു റിപ്പോർട്ട്.

ED to register case against Pinarayi; Chennithala to seek legal advice

രമേശ് ചെന്നിത്തല

Updated on

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷനേതാവുമായ പിണറായി വിജയനും കുടുംബത്തിനുമെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി സംസ്ഥാന പൊലീസ് മേധാവിക്കു നൽകിയ കത്തിൽ നിയമോപദേശം തേടാൻ സർക്കാർ. വിഷയം കോടതിയിലേക്കെത്തുമ്പോൾ സർക്കാർ സ്വീകരിക്കേണ്ട നിലപാടുകളും സമാനമായ കേസുകളും പരിശോധിച്ചായിരിക്കും തീരുമാനം.

ഡിജിപിയുമായി സംസാരിച്ചുവെന്നും കത്ത് കിട്ടിയിട്ടുണ്ടെന്നുമാണ് മനസിലാക്കാൻ സാധിച്ചതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. നിലവിൽ ആഭ്യന്തര സെക്രട്ടറിയുടെ പക്കലാണു റിപ്പോർട്ട്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുമായി ആലോചിക്കും. നിയമോപദേശം തേടുമെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം, റിപ്പോര്‍ട്ടിലെ ചില കാര്യങ്ങളില്‍ വ്യക്തതക്കുറവുണ്ടെന്നാണ് ഡിജിപിയുടെ വാദം. അക്കാര്യങ്ങള്‍ പരിശോധിക്കുമെന്നും രവതാ ചന്ദ്രശേഖർ പ്രതികരിച്ചു. സര്‍ക്കാരിനോട് സംസാരിച്ച ശേഷം നടപടി സ്വീകരിക്കും. മറ്റ് നിയമപ്രശ്‌നങ്ങളില്ലെന്നും ഡിജിപി വ്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com