ലൈഫ് മിഷൻ കോഴകേസ്; മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറിയെ ഇഡി ചോദ്യം ചെയ്യും

ശിവശങ്കറിനെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സിഎം രവീന്ദ്രനെ ചോദ്യം ചെയ്യാൻ തീരുമാനിച്ചത്
ലൈഫ് മിഷൻ കോഴകേസ്; മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറിയെ ഇഡി ചോദ്യം ചെയ്യും

തിരുവനന്തപുരം: ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് എൻഫോർസ്മെന്‍റ് ഡയറക്‌ടറേറ്റിന്‍റെ നോട്ടീസ്. തിങ്കളാഴ്ച്ച ചോദ്യം ചെയ്യലിനായി ഹാജരാവണമെന്നാണ് ഇഡിയുടെ നോട്ടീസിൽ വ്യക്തമാക്കുന്നത്.

ലൈഫ് മിഷൻ കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ നിലവിൽ ഇഡിയുടെ കസ്റ്റഡിയിലാണ്. ശിവശങ്കറിനെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സിഎം രവീന്ദ്രനെ ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. കൂടാതെ ശിവശങ്കറും സ്വപ്നയുമായുള്ള വാട്സ് ആപ്പ് ചാറ്റിലും രവിന്ദ്രനെക്കുറിച്ച് പരാമർശിക്കുന്നുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com