

ഇടപ്പളളിയിൽ വാഹനാപകടം
കൊച്ചി: എറണാകുളം ഇടപ്പള്ളി മെട്രൊ തൂണിൽ വാഹനം ഇടിച്ച് കയറി രണ്ട് വിദ്യാർഥികൾക്ക് ദാരുണ്യാന്തം. ആലപ്പുഴ സ്വദേശികളായ ഹറൂൺ ഷാജി, മുനീർ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ രണ്ടു പേർ അതീവ ഗുരുതരാവസ്ഥയിലാണ്.
യാക്കൂബ്, ആദിൽ എന്നി വിദ്യാർഥികളെയാണ് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശനിയാഴ്ച പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു അപകടം. അമിത വേഗതയിൽ ആലുവ ഭാഗത്ത് നിന്ന് വന്ന സ്വിഫ്റ്റ് കാർ ഡിവൈഡറിൽ ഇടിച്ച ശേഷം മെട്രൊ പില്ലറിലേക്ക് ഇടിച്ച് കയറിയാണ് അപകടം ഉണ്ടായത്.
ഇടിയുടെ ആഘാതത്തിൽ കാറിന്‍റെ മുൻഭാഗവും ഒരു വശവും പൂർണമായും തകർന്നു. കാറിന്‍റെ അലോയ് വീലടക്കം പുറത്തേക്ക് തെറിച്ചു പോയി. കാറിന്‍റെ മുൻഭാഗം തകർന്നിട്ടും മുൻവശത്തെ എയർ ബാഗ് തുറക്കാത്തത് അപകടത്തിന്‍റെ ആഘാതം കൂട്ടിയെന്നാണ് വിവരം. പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി.