പ്രാർഥനാഗാനം ഉൾപ്പെടെ പരിഷ്കരിക്കും; സ്കൂളുകളിൽ മതപരമായ പരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ വിദ‍്യാഭ‍്യാസ വകുപ്പ്

വിശദമായ ചർച്ചകൾക്കു ശേഷമായിരിക്കും സർക്കാർ അന്തിമ തീരുമാനമെടുക്കുന്നത്
Education Department to impose restrictions on religious programs in schools

വി. ശിവൻകുട്ടി

Updated on

തിരുവനന്തപുരം: സ്കൂളുകളിലെ മതപരമായ ചടങ്ങുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി വിദ‍്യാഭ‍്യാസ വകുപ്പ്. പാദപൂജ വിവാദങ്ങൾക്കു പിന്നാലെയാണ് വിദ‍്യാഭ‍്യാസ വകുപ്പിന്‍റെ തീരുമാനം. സ്കൂളുകളിലെ പ്രാർഥന ഗാനം ഉൾപ്പെടെ പരിഷ്കരിച്ചേക്കുമെന്നാണ് വിവരം. വിശദമായ ചർച്ചകൾക്കു ശേഷമായിരിക്കും സർക്കാർ അന്തിമ തീരുമാനമെടുക്കുന്നത്.

മത സംഘടനകളുടെ ഇടപെടൽ അക്കാഡമിക്ക് വിഷയങ്ങളിൽ വർധിച്ചുവരുന്ന സാഹചര‍്യം കണക്കിലെടുത്താണ് സമഗ്ര പരിഷ്കരണത്തിന് വിദ‍്യാഭ‍്യാസ വകുപ്പ് ഒരുങ്ങുന്നത്. എല്ലാ മതവിഭാഗത്തിലുള്ള കുട്ടികൾക്കും പറ്റുന്ന തരത്തിലുള്ള മാറ്റമായിരിക്കും സർക്കാർ പരിഗണിക്കുക.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com