ഇവരിപ്പോഴും 'പിടികിട്ടാപ്പുള്ളികള്‍': റെഡ് കോര്‍ണര്‍ നോട്ടിസുണ്ടായിട്ടും കേരളത്തിലെ 8 പേര്‍ കാണാമറയത്ത്

ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചു കഴിഞ്ഞാല്‍, പ്രതികളുടെ വിശദവിവരങ്ങള്‍ ലോകമെങ്ങുമുള്ള വിമാനത്താവള ങ്ങളിലെ ഇമിഗ്രേഷന്‍ വിഭാഗത്തിലേക്കു കൈമാറും
ഇവരിപ്പോഴും 'പിടികിട്ടാപ്പുള്ളികള്‍': റെഡ് കോര്‍ണര്‍ നോട്ടിസുണ്ടായിട്ടും കേരളത്തിലെ 8 പേര്‍ കാണാമറയത്ത്
Updated on

അന്താരാഷ്ട്ര ഏജന്‍സിയായ ഇന്‍റർപോളിന്‍റെ റെഡ് കോര്‍ണര്‍ നോട്ടിസുണ്ടായിട്ടും, കേരളത്തിലെ 8 പേര്‍ ഇപ്പോഴും കാണാമറയത്ത്. സുകുമാരക്കുറുപ്പും ഡോ ഓമനയുമുള്‍പ്പെടെയുള്ളവര്‍ വര്‍ഷങ്ങളായി അന്വേഷണ ഏജന്‍സികളുടെ പിടികിട്ടാപ്പുള്ളികളായി തുടരുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. കേരളത്തില്‍ നിന്നുള്ള മൂന്നു തീവ്രവാദികളും ഈ ലിസ്റ്റിലുണ്ട്. 

പതിറ്റാണ്ടുകള്‍ക്കു മുമ്പു തന്നെ റെഡ് കോര്‍ണര്‍ നോട്ടിസ് നല്‍കിയിട്ടും പിടിയിലാകാത്തവരാണു 1984ലെ പ്രമാദമായ ചാക്കോ വധക്കേസ് പ്രതി സുകുമാരക്കുറുപ്പും, 1996ലെ സ്യൂട്ട് കേസ് കൊലപാതകക്കേസ് പ്രതി പയ്യന്നൂര്‍ സ്വദേശിനി ഡോ. ഓമനയും. മലപ്പുറം സ്വദേശി മുഹമ്മദ് ഹനീഫ, തിരുവനന്തപുരം സ്വദേശി സുധിന്‍കുമാര്‍ ശ്രീധരന്‍, കാസര്‍ഗോഡ് ചെറിയവീട്ടില്‍ സിദ്ധിഖ്, കണ്ണൂര്‍ കൊച്ചുപീടികയില്‍ സാബിര്‍, മുഹമ്മദ് ബഷീര്‍, കാസര്‍ഗോഡ് സ്വദേശി മുഹമ്മദ് റഫീഖ് എന്നിവരാണു കേരളത്തില്‍ നിന്നുള്ള മറ്റു പിടികിട്ടാപ്പുള്ളികള്‍.  

ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചു കഴിഞ്ഞാല്‍, പ്രതികളുടെ വിശദവിവരങ്ങള്‍ ലോകമെങ്ങുമുള്ള വിമാനത്താവളങ്ങളിലെ ഇമിഗ്രേഷന്‍ വിഭാഗത്തിലേക്കു കൈമാറും. ഇതോടെ വിമാനത്താവളം വഴി മറ്റു രാജ്യങ്ങളിലേക്കു കടക്കുന്നത് അസാധ്യമാകും. ഇത്തരം പിടികിട്ടാപ്പുള്ളികളുടെ കാര്യത്തില്‍ കൃത്യമായ ഫോളോ അപ്പുകളും ഉണ്ടാവാറുണ്ട്. എന്നാല്‍ ചില വിദേശ രാജ്യങ്ങളില്‍ നിന്നും വിവരങ്ങള്‍ ലഭിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടാകാറുണ്ട്. അതുകൊണ്ടു തന്നെ ഇത്തരം റെഡ് കോര്‍ണര്‍ നോട്ടിസുകള്‍ വെറും പേപ്പറുകളിലൊതുങ്ങുന്ന സാഹചര്യവുമുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com