'ഏകത്വ' : കേരള സര്‍വ്വകലാശാല യൂണിയന്‍ യുവജനോത്സവം 2023 വെള്ളിയാഴ്‌ച മുതൽ അമ്പലപ്പുഴയിൽ

സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളുടെ പേരുകളാണ് വേദികള്‍ക്ക് നല്‍കിയിട്ടുള്ളത്
'ഏകത്വ' : കേരള സര്‍വ്വകലാശാല യൂണിയന്‍ യുവജനോത്സവം 2023 വെള്ളിയാഴ്‌ച മുതൽ അമ്പലപ്പുഴയിൽ

അമ്പലപ്പുഴ: കേരള സര്‍വ്വകലാശാല യുവജനോത്സവം ആലപ്പുഴ ജില്ലയിലേക്ക് 8 വർഷങ്ങൾക്ക് ശേഷം എത്തുകയാണ്. കുഞ്ചൻ നമ്പ്യാരുടെയും തകഴിയുടെയും സാഹിത്യപഞ്ചാനനൻ്റെയുമെല്ലാം കർമ്മഭൂമിയും പുന്നപ്ര വയലാർ സ്വാതന്ത്ര്യ പ്രക്ഷോഭത്തിൻ്റെ ധീര ചരിതവുമെല്ലാം നിറയുന്ന ചരിത്രവും സംസ്ക്കാരവും ഇഴ ചേർന്ന് സമ്പന്നമാക്കുന്ന അമ്പലപ്പുഴയിലാണ് യുവജനോത്സവം സംഘടിപ്പിക്കുന്നത്. 'ഏകത്വ'വേർതിരിവുകളുടെ കാലത്ത് ഒരുമയുടെ കല'എന്ന പേരാണ് യുവജനോത്സവത്തിന് നല്‍കിയിട്ടുള്ളത്. മെയ്‌ 5 മുതൽ 9 വരെ നടക്കുന്ന യുവജനോത്സവ ത്തിൽ കേരള സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്യപ്പെട്ട 250 കലാലയങ്ങളിൽ നിന്നായി 117 ഇനങ്ങളിൽ അയ്യായിരത്തോളം വിദ്യാർത്ഥികൾ മത്സരിക്കും.

എട്ട് വേദികളിലായാണ് മത്സരങ്ങള്‍. അമ്പലപ്പുഴ ഗവ.കോളേജ് പ്രധാനവേദിയാകും. സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളുടെ പേരുകളാണ് വേദികള്‍ക്ക് നല്‍കിയിട്ടുള്ളത്. വേദി 1 - വയലാര്‍ നഗര്‍- അമ്പലപ്പുഴ ഗവ.കോളേജ്,വേദി 2- കുമാരനാശാന്‍ നഗര്‍ - മോഡല്‍ ഗവ.എച്ച്.എസ്.എസ് സ്റ്റേജ്,വേദി 3 -തകഴി നഗര്‍-മോഡല്‍ ഗവ.എച്ച്.എസ്.എസ് ഓഡിറ്റോറിയം, വേദി 4 - കുഞ്ചന്‍ നമ്പ്യാര്‍ നഗര്‍ - പി.എന്‍ പണിക്കര്‍ മെമ്മോറിയല്‍ ഗവ.എല്‍.പി സ്കൂള്‍ ആഡിറ്റോറിയം,വേദി 5 - നെടുമുടി വേണു നഗര്‍ - പി.കെ മെമ്മോറിയല്‍ ലൈബ്രറി ഹാള്‍ അമ്പലപ്പുഴ,വേദി 6-കാവാലം നാരായണപ്പണിക്കര്‍ നഗര്‍ -സെമിനാര്‍ ഹാള്‍ ഗവ.കോളേജ് അമ്പലപ്പുഴ,വേദി 7- ഇന്നസെന്റ് നഗര്‍ - കെ.കെ കുഞ്ചുപിള്ള മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ആഡിറ്റോറിയം അമ്പലപ്പുഴ, വേദി 8 - മാമുക്കോയ നഗര്‍ കെ.കെ കുഞ്ചുപിള്ള മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഹാൾ അമ്പലപ്പുഴ.

മെയ് 5 ന് കുഞ്ചൻദിനത്തിൽ ഉച്ചയ്ക്ക് ശേഷം 3 മണിയ്ക്ക് സാംസ്കാരിക ഘോഷയാത്രയോടുകൂടി യുവജനോത്സവത്തിന് തുടക്കമാവും. ഘോഷയാത്ര കെ.കെ. കുഞ്ചുപിള്ള സ്കൂളിൽ നിന്ന് ആരംഭിക്കും. ബഹു. ഫിഷറീസ് - സാംസ്കാരിക - യുവജനകാര്യ വകുപ്പ് മന്ത്രി ശ്രീ സജി ചെറിയാൻ ഉദ്ഘാടനം നിർവഹിക്കും. കലാ-സാംസ്കാരിക- സാമൂഹിക രംഗത്തെ ഒട്ടേറെ പ്രമുഖ വ്യക്തികൾ പങ്കെടുക്കും. ആദ്യ ദിവസം വൈകുന്നേരം

6 മണിക്ക് തിരുവാതിര, മോഹിനിയാട്ടം എന്നീ ഇനങ്ങളോടെ മത്സരങ്ങൾക്ക് തുടക്കമാകും. യുവജനോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.പരിപാടിയുടെ ഏകോപനത്തിനായി 16 സബ്കമ്മറ്റികള്‍ രൂപീകരിച്ച് വരുന്നു.

എച്ച്. സലാം എം.എൽ.എ ചെയർമാനും,എ. എ. അക്ഷയ് ജനറൽ കൺവീനറുമായ സ്വാഗതസംഘത്തിൻ്റെയും കേരള സര്‍വ്വകലാശാല യൂണിയന്‍ ചെയർമാൻ A. വിഷ്ണു, ജനറൽ സെക്രട്ടറി എം. നസീം എന്നിവരുടെയും നേതൃത്വത്തിലാണ് യുവജനോത്സവം സംഘടിപ്പിക്കുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com